ഓർക്കാട്ടേരി: (vatakara.truevisionnews.com) ഓർക്കാട്ടേരിയിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപ്പാസ് നിർമിക്കാനുള്ള പദ്ധതിക്ക് രൂപം നൽകണമെന്ന് ആർ.ജെ.ഡി ഏറാമല പഞ്ചായത്ത് ശില്പശാല ആവശ്യപ്പെട്ടു.
ആദിയൂരിൽ നടന്ന ശില്പശാല ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.
ഒ.പി.കെ.യിൽനിന്ന് ആരംഭിച്ച് കളിയാംവള്ളിയിൽ അവസാനിക്കുന്ന രൂപത്തിൽ മുൻപുണ്ടായിരുന്ന നിർദേശം ശാസ്ത്രീയമായി പരിശോധിച്ച് ഉടൻ സർവേ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ശിൽപശാല ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്‌കരൻ ഉപസംഹാരപ്രസംഗം നടത്തി. പി.കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
സി.പി രാജൻ, കെ.കെ കൃഷ്‌ണൻ, കെ.കെ മനോജ്‌കുമാർ, ഒ.മഹേഷ് കുമാർ, വി.കെ. സന്തോഷ് കുമാർ, വിമല കളത്തിൽ, നെല്ലോളി ചന്ദ്രൻ, പ്രബീഷ് ആദിയൂർ, പി. കിരൺജിത്ത്, കെ.എം പവിത്രൻ, കെ.ടി രാജീവൻ, കെ.പി ബിന്ദു, രമ്യ കണ്ടിയിൽ എന്നിവർ സംസാരിച്ചു.
#Oneday #workshop #Bypass #constructed #avoid #traffic #jam #Orkkatteri #RJD