വടകര: ഭരണഘടനയുടെ എഴുപത്തി അഞ്ചാo വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാനത്തെ 140 നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ അംബേദ്കർ പ്രഭാഷണങ്ങൾ നടത്തും.
മൈത്രി 140 എന്ന ടാഗ് ലൈനോടുകൂടിയാണ് പരിപാടി നടത്തപ്പെടുന്നത്. ഭരണഘടന ശില്പി ബാബാ സാഹിബ് അംബേദ്കറെ പരസ്യമായി അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും നേതൃത്വം നൽകുന്ന ഭാരതീയ ജനതാ പാർട്ടിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലാ ഭാരതീയ ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 13 കേന്ദ്രങ്ങളിൽ നടത്തുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി എട്ടാം തീയതി വടകരയിൽ വെച്ച് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ നേതൃയോഗം വടകരയിൽ കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇ കെ. ശീതൾ രാജ് അധ്യക്ഷത വഹിച്ചു.
കോട്ടയിൽ രാധാകൃഷ്ണൻ, ശശിധരൻ കരിമ്പന പാലം,സുധീർകുമാർ ടിവി, സുരേന്ദ്രൻ വി ടി,സാമികുട്ടി പി പി സതീശൻ കുരിയാടി, പുറന്തോടത്ത് സുകുമാരൻ, രാകേഷ് കെ ജി,വി കെ പ്രേമൻ, കേളു കുട്ടി എ കെ,ശ്രീധരൻ കോട്ടപ്പള്ളി, കണ്ണൻ ചെറുവാടി, തങ്കമണി, ഷഹനാസ്, ഷൈജൻ കെ പി എന്നിവർ പ്രസംഗിച്ചു
#Maitri140 #Ambedkar #Lecture #Series #District #level #inauguration #Vadakara