വടകര: ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി വടകര നിയോജകമണ്ഡലത്തിൽ 4.36 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി കെ.കെ രമ എം.എൽ.എ അറിയിച്ചു.
2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 1000 കോടിരൂപയുടെ പ്രവൃത്തികളിൽ ആണ് എം.എൽ.എ നിർദ്ദേശിച്ച 20 ഓളം റോഡുകൾക്കായി 4.36 കോടി അനുവദിച്ചു കിട്ടിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ നിർമ്മാണ നവീകരണ പ്രവൃത്തികളാണ് ഇത് വഴി സാധ്യമാകാൻ പോകുന്നത്.
വൈകാതെ തന്നെ മറ്റു സാങ്കേതിക നടപടികൾ ത്വരിതപ്പെടുത്തി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്നും എം.എൽ.എ അറിയിച്ചു.
#rehabilitation #rural #roads #fund #works #Vadakara #constituency