ചാനിയം കടവ്: (vatakara.truevisionnews.com) പുലയർ കണ്ടി തേവർ വെള്ളൻ മുത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15 മുതൽ 23 വരെ നടക്കുന്ന ചാനിയം കടവ് ഫെസ്റ്റ് 2025 ൻ്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.
തിരുവള്ളൂരിലെ വ്യവസായി പുല്ലഞ്ചേരി മജീദ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
സ്വാഗതസംഘം ചെയർമാൻ കുണ്ടാറ്റിൽ മൊയ്തു അധ്യക്ഷനായി. ടി കെ ബാലൻ, സന്ദീപ് കോമത്ത്, എം പി അസീസ്, വടയക്കണ്ടി നാരായണൻ, പനച്ചിക്കണ്ടി ഹമീദ്, എ കെ അബ്ദുല്ല, കെ വി ശ്രീലേഷ്, എം കെ അജേഷ്, എൻ കെ പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.
ശശി കുന്നത്ത് സ്വാഗതവും കെ എം ലിബീഷ് നന്ദിയും പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര, അമ്മ്യൂസ്മെന്റ് പാർക്ക്, ആരോഗ്യ വിദ്യാഭ്യാസ പ്രദർശനം, ഫുഡ് ഫെസ്റ്റ്, വിവിധ സ്റ്റാളുകൾ, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ ഉണ്ടാവും.
#Chanium #Pier #Fest #2025 #Welcome #team #office #started #functioning