വടകര: (vatakara.truevisionnews.com) വിദ്യഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനായി രജീന്ദ്രർ സിംഗ് സച്ചാർ കമ്മിറ്റി ശുപാർശ ചെയ്തു പ്രഖ്യാപിച്ച പ്രീ- മെട്രിക് സ്കോളർഷിപ്പ് 2021 ൽ നിർത്തലാക്കിയ നടപടി ന്യൂനപക്ഷ സമുദായത്തിൽ പെട്ട വിദ്യാർത്ഥികളോട് കാണിക്കുന്ന വഞ്ചനയാണെന്ന് കെ. എ.ടി.എഫ്.
മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും കെ. എ.ടി.എഫ്. വടകര വിദ്യാഭ്യാസ ജില്ലാ ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 8 ന് വടകരയിൽ നടക്കുന്ന റവന്യൂ ജില്ല സമ്മേളനം വിജയിപ്പിക്കാൻ ആവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്തു.
സംസ്ഥാന ജനറൽ സിക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ മുഖ്യപ്രഭാഷണം നടത്തി. റവന്യൂ ജില്ല ജനറൽ സെക്രട്ടറി എം കെ റഫീഖ്, വനിത വിംഗ് ചെയർപെഴ്സൺ ഷറഫുന്നിസ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പുതിയ വടകര വിദ്യാഭ്യാസ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡൻ്റ് എം.വി. നജീബ്, ജന. സെക്രട്ടറി വി.കെ. സുബൈർ, ട്രഷറർ സി.കെ. സാജിദ്.
സീനിയർ വൈസ് പ്രസിഡൻ്റ് യു.കെ. അസീസ്,ഓർഗനൈസിംഗ് സെക്രട്ടറി ഫിയാസ് മേലടി,ഹെഡ് ക്വാട്ടേഴ്സ് സിക്രട്ടറി അഫ്സൽ വടകര,വൈസ് പ്രസിഡൻ്റ് ജാഫർ ഈനോളി,കെ.കെ.സി. ഹൻളലത്ത്, കെ. എം.സി. അസീസ്, യു.ടി.കെ. അബ്ദുറഹിമാൻ, മുഷ്താഖ് അഹമദ്.
ജോ.സെക്രട്ടറി ഷെഫീഖ് കൊയിലാണ്ടി, ഹാരിസ് പാറക്കൽ, മുഹമ്മദലി ചോമ്പാല, ടി.കെ. റഫീഖ്, എ.സി.റിയാസ്, സവാദ് കായക്കൊടി.
യോഗത്തിൽ പി.പി. അബ്ദുൽ ഹമീദ് അധ്യക്ഷനായി. സി.കെ. സാജിദ്, കെ. ഫഹദ്, എം.കെ. ബഷീർ, ഹാരിസ് പാറക്കൽ, പി അബ്ദുറഹിമാൻ, പി.പി. കുഞ്ഞമ്മദ്, വി കെ സുബൈർ എന്നിവർ സംസാരിച്ചു.
#Withheld #scholarship #minorities #restored #KATF