വടകര: (vatakara.truevisionnews.com) സമ്പൂർണമായി കേരളത്തെ അവണിച്ച കേന്ദ്ര ബജറ്റിനെതിരെ കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റെയും സുരേഷ് ഗോപിയുടേയും നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെ സി പി ഐ സംസംസ്ഥാന കൗൺസിൽ ഇന്ന് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി വടകരയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സഘടിപ്പിച്ചു.
സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു.
മണ്ഡലം അസി: സെക്രട്ടറി ഇ രാധാകൃഷ്ണൻ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് സി രാമകൃഷ്ണൻ ,പി സജീവ് കുമാർ വി പി രാഘവൻ നേതൃത്വം നൽകി.
#central #budget #Kerala #CPI #organizes #protest #rally #Vadakara