ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ കണ്ടെത്തി

ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ  കണ്ടെത്തി
Feb 17, 2022 02:33 PM | By Rijil

വടകര: ഓട്ടോയില്‍വെച്ച് യാത്രക്കാരുടെ പക്കല്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്‍ സ്വീകരിച്ച വേറിട്ട വഴി ശ്രദ്ധേയമായി.

ഒരു പകല്‍ മുഴുവന്‍ തന്റെ ഓട്ടോയുടെ പിറകുവശത്ത് സ്വര്‍ണാഭരണം കളഞ്ഞു കിട്ടിയ അറിയിപ്പും ഒട്ടിച്ചു ഓടുകയും ഒടുവില്‍ ഉടമസ്ഥനെ കണ്ടെത്തി സ്വര്‍ണ്ണമാല തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

40 വര്‍ഷമായി വടകര പട്ടണത്തില്‍ ഓട്ടോ ഓടിച്ചു ഉപജീവനമാര്‍ഗ്ഗം നടത്തുന്ന പാക്കയില്‍ വടക്കേ തലക്കല്‍ സി.രവീന്ദ്രന്‍. തന്റെ ഓട്ടോയില്‍ നിന്നും സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയത്. ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോള്‍ മാല കഴുകി വൃത്തിയാക്കി വടകരയിലെ ഷോപ്പില്‍ കാണിച്ച് സ്വര്‍ണാഭരണം ആണെന്ന് ബോധ്യമായപ്പോള്‍ തന്റെ ഓട്ടോയുടെ പിറകുവശത്ത് സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയ അറിയിപ്പും വെച്ച് ബുധനാഴ്ച അദ്ദേഹം വടകര പട്ടണത്തില്‍ ഓട്ടോ ഓടിച്ചു എങ്കിലും ആരുംതന്നെ അദ്ദേഹത്തെ തേടിയെത്തിയില്ല.

രാത്രി വീട്ടില്‍ എത്തിയശേഷം തന്നെ ഓട്ടോയില്‍ രാവിലെ മുതല്‍ കയറിയ വരെ ഓര്‍ത്തെടുത്തപ്പോള്‍ വടകര മേപ്പയില്‍ മിഡറ്റ് കോളേജ് വിദ്യാര്‍ഥികള്‍ രാവിലെ ഓട്ടോയില്‍ കയറി കോളേജിലേക്ക് പോയത് ഓര്‍മ്മ വന്നത്. തുടര്‍ന്ന് കോളേജിലെത്തി കാര്യമന്വേഷിച്ചപ്പോള്‍ ഒന്നാം വര്‍ഷ ബി കോം ബിരുദ വിദ്യാര്‍ഥിനിയായ ആദിത്യയുടെ മാല നഷ്ടപ്പെട്ട വിവരം അറിയുകയും പരിശോധനയില്‍ അതേ മാലയാണെന്ന് ഉറപ്പു വരികയും തിരികെ നല്‍കുകയും ചെയ്തു.

മിഡറ്റ് കോളേജില്‍ വെച്ച് രവീന്ദ്രന്റെ സത്യസന്ധതയെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ സുനില്‍കുമാര്‍ കോട്ടപ്പള്ളി കോളേജിന്റെ ഉപഹാരവും മാനേജര്‍ അനില്‍കുമാര്‍ മംഗലാട് ക്യാഷ് അവാര്‍ഡും നല്‍കി. അധ്യാപകരായ പി പി നിഷാദ്, ദില്‍ജിത്ത് മണിയൂര്‍, ബവിത, അനില്‍ ഓര്‍ക്കാട്ടേരി, നിധിന്‍ എന്നിവര്‍ സന്നിഹിതരായി.

The student who lost the gold necklace Delivered back as an auto driver model

Next TV

Related Stories
വടകര- തൊട്ടിൽപ്പാലം ബസുകളിൽ മോഷണം; പത്ത് പവന്‍ കവര്‍ന്നത് ഒന്നര മണിക്കൂറിനിടയില്‍

Sep 21, 2022 02:25 PM

വടകര- തൊട്ടിൽപ്പാലം ബസുകളിൽ മോഷണം; പത്ത് പവന്‍ കവര്‍ന്നത് ഒന്നര മണിക്കൂറിനിടയില്‍

വടകര-നാദാപുരം മേഖലയിൽ സ്വകാര്യബസുകളിൽ മോഷണം പതിവാകുന്നു.മൂന്ന് ബസുകളിലെ സ്ത്രീ യാത്രക്കാരിൽ നിന്ന് 10 പവൻ...

Read More >>
22ന് വടകരയിൽ പ്രതിഷേധ ദിനം; അഭിഭാഷകനെ വിലങ്ങണിയിച്ച് പോലീസ് മർദ്ദനം: ബാർ അസോസിയേഷൻ പ്രതിഷേധിച്ചു

Sep 20, 2022 08:46 PM

22ന് വടകരയിൽ പ്രതിഷേധ ദിനം; അഭിഭാഷകനെ വിലങ്ങണിയിച്ച് പോലീസ് മർദ്ദനം: ബാർ അസോസിയേഷൻ പ്രതിഷേധിച്ചു

കൊല്ലം ബാർ അസോസിയേഷൻ അംഗമായ അഭിഭാഷകനെ പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ വിലങ്ങണിയിച്ച് പോലീസ് മർദ്ദിച്ച നടപടിയിൽ വടകര ബാർ അസോസിയേഷൻ പ്രത്യേക ജനറൽ ബോഡി...

Read More >>
വടകരയിൽ ചാകര; അഴിത്തല അഴിമുഖത്ത് മത്തി കരക്കടിഞ്ഞു

Sep 14, 2022 02:20 PM

വടകരയിൽ ചാകര; അഴിത്തല അഴിമുഖത്ത് മത്തി കരക്കടിഞ്ഞു

അഴിത്തല അഴിമുഖത്ത് സാന്റ്ബാങ്ക്സ് ബീച്ചിനടുത്ത് മത്തി...

Read More >>
കൈവീശിയാൽ ഷോക്കടിക്കും: അപകടം പതിഞ്ഞിരുന്ന് ലിങ്ക് റോഡിലെ നടപ്പാത

Sep 14, 2022 01:33 PM

കൈവീശിയാൽ ഷോക്കടിക്കും: അപകടം പതിഞ്ഞിരുന്ന് ലിങ്ക് റോഡിലെ നടപ്പാത

നഗരത്തിലെ പ്രധാന വഴിയായ ലിങ്ക് റോഡിലെ നടപ്പാതക്കരികിൽ അപകടം പതിയിരിക്കുന്നു. ഇവിടെ തെരുവ് വിളക്കിന്റെ...

Read More >>
പഴഞ്ചൊല്ലിന് പുതുമൊഴി; വേണമെങ്കിൽ നെല്ല് പാതയോരത്തും വിളയും

Sep 13, 2022 04:12 PM

പഴഞ്ചൊല്ലിന് പുതുമൊഴി; വേണമെങ്കിൽ നെല്ല് പാതയോരത്തും വിളയും

വേറ്റിലും കായ്ക്കുന്ന ചക്കയുടെ പഴഞ്ചൊല്ലിന് പുതുമൊഴി. വേണമെങ്കിൽ നെല്ല് പാതയോരത്തും വിളയും. ഈ കാഴ്ച്ചയാണ് ചോറോട്-മലോൽമുക്ക്-ഓർക്കാട്ടേരി...

Read More >>
കൈ നീട്ടരുത് ദുരന്തം വഴിയരികിലുണ്ട്; വെള്ളികുളങ്ങര-കണ്ണൂക്കര റോഡിൽ കവചമില്ലാത്ത ട്രാൻഫോർമറുകൾ

Sep 13, 2022 02:57 PM

കൈ നീട്ടരുത് ദുരന്തം വഴിയരികിലുണ്ട്; വെള്ളികുളങ്ങര-കണ്ണൂക്കര റോഡിൽ കവചമില്ലാത്ത ട്രാൻഫോർമറുകൾ

വിദ്യാർത്ഥികൾ - തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽനട യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്ന റോഡരികിൽ ദുരന്തത്തിന് വഴിയൊരുക്കി കവചമില്ലാ...

Read More >>
Top Stories