വടകര : (vatakara.truevisionnews.com) റവന്യൂ വകുപ്പിൻ്റെ നവീകരണ പദ്ധതി പ്രകാരം കോട്ടപ്പള്ളി വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസാകും.


2024 25 സാമ്പത്തിക വർഷം പ്ലാൻ സ്കീം പ്രകാരം, വില്ലേജ് ഓഫീസുകൾക്ക് സ്മാർട്ട് കെട്ടിടങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി കോട്ടപ്പള്ളി വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫിസാക്കി മാറ്റുന്നതിന് ഭരണാനുമതി ലഭിച്ചു.
45 ലക്ഷം രൂപയാണ് കോട്ടപ്പള്ളി വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ആക്കി മാറ്റുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 55 വില്ലേജ് ഓഫീസുകളെയാണ് സ്മാർട്ട് വില്ലേജുകൾ ആക്കി മാറ്റാൻ തെരഞ്ഞെടുത്തത്.
കോട്ടപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസിനായി ഫണ്ട് അനുവദിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നന്ദി രേഖപ്പെടുത്തി.
#Kottapally #Village #Office #now #Smart #Village #Office