എന്‍.സി കനാലിലെ വിഷമാലിന്യം; അടിയന്തിരമായി പഠനസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചു

എന്‍.സി കനാലിലെ വിഷമാലിന്യം; അടിയന്തിരമായി പഠനസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചു
Jun 12, 2025 04:11 PM | By Athira V

വടകര: ( vatakaranews.in ) മഴക്കാലമാകുന്നതോടെ എന്‍.സി കനാലില്‍ മാലിന്യം കലര്‍ന്ന് മീനുകള്‍ ചത്തുപൊന്തുന്ന വിഷയത്തില്‍ അടിയന്തിരമായി പഠനസംഘത്തെ അയച്ച് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ എ.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചു. വടകര നഗരസഭയിലും ചോറോട് പഞ്ചായത്തിലുമായി കടന്നുപോകുന്ന കനാല്‍ നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയാണ്.

എന്നാല്‍ മഴക്കാലമെത്തുന്നതോടെ കനാലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണ്. സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തുന്നതാണെന്നത് അടക്കം പല സംശയങ്ങളും പ്രദേശവാസികള്‍ പങ്കുവെക്കുന്നുണ്ട്. കുളിക്കാനും അലക്കാനും മാത്രമല്ല, മത്സ്യബന്ധനത്തിനും കനാല്‍ ഉപയോഗക്കുന്നവരാണ് പ്രദേശവാസികള്‍.

ഇത്തരത്തില്‍ മീന്‍ ചത്തുപൊങ്ങുന്നത് ഇവരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കനാലിന്റെ വശങ്ങളില്‍ ഏക്കറുകണക്കിന് പച്ചക്കറി കൃഷി ചെയ്യാറുണ്ടായിരുന്നു. ജലം മലിനമായതോടെ കൃഷി ഇല്ലാതായിരിക്കുകയാണ്. കനാല്‍ ജലം വിഷമയമാകുന്നതോടെ സമീപങ്ങളിലെ കിണറുകളിലും ഈ വെള്ളമെത്തുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.

ഇതുസംബന്ധിച്ച് ഭൂഗര്‍ഭജലവകുപ്പ്, ഭക്ഷ്യസുരക്ഷ, കൃഷി, ആരോഗ്യം എന്നീ വകുപ്പുകളില്‍നിന്നുള്ള വിദഗ്ധരെ പഠനത്തിനായി അയച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തില്‍ എം.എല്‍.എ പറഞ്ഞു.

KKRama MLA letter to chiefminister pinarayivijayan

Next TV

Related Stories
ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽഡിഎഫ്

Dec 13, 2025 12:55 PM

ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽഡിഎഫ്

ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി...

Read More >>
വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Dec 13, 2025 11:46 AM

വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച്...

Read More >>
വില്ല്യാപ്പള്ളി രണ്ടാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

Dec 13, 2025 10:36 AM

വില്ല്യാപ്പള്ളി രണ്ടാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

വില്ല്യാപ്പള്ളി നാലാം വാർഡ് യുഡിഎഫ്...

Read More >>
വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

Dec 12, 2025 08:19 PM

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന്...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

Dec 12, 2025 03:54 PM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍...

Read More >>
 പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

Dec 12, 2025 12:21 PM

പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം...

Read More >>
Top Stories

News Roundup