ഉപ്പിലാറമല മണ്ണ് ഖനനം വിദഗ്ധസമിതി അടിയന്തരമായി പരിശോധിക്കണം -വികസന സമിതി യോഗം

 ഉപ്പിലാറമല മണ്ണ് ഖനനം വിദഗ്ധസമിതി അടിയന്തരമായി പരിശോധിക്കണം -വികസന സമിതി യോഗം
Jun 28, 2025 10:14 PM | By Jain Rosviya

തിരുവള്ളൂർ: (vatakara.truevisionnews.com)തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ഉപ്പിലാറമലയിലെ മണ്ണ് ഖനനം വിദഗ്ധസമിതി അടിയന്തരമായി പരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ കലക്ടറോട് ആവശ്യപ്പെട്ടു. എൻ എച്ച് പ്രവർത്തിയുടെ ഭാഗമായി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം വിദഗ്ധസമിതി പരിശോധന നടത്തുമെന്ന് ഉറപ്പ് കളക്ടർ നൽകി. നാഷണൽ ഹൈവേയിൽ വിവിധ സ്ഥലങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളും കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ പെടുന്ന കുന്ന്യോറ മലയിൽ കൂടിയാണ് എൻഎച്ച് 66 കടന്ന് പോകുന്നത്, 30 മീറ്റർ കുത്തനെ കട്ട് ചെയ്ത് മലയെ രണ്ടായി പകുത്ത് കൊണ്ടാണ് . കഴിഞ്ഞ വർഷം തന്നെ ഒരു ഭാഗത്ത്ശ ക്തമായ മണ്ണിടിച്ചിൽ ഉണ്ടായതിൻ്റെയും മറുഭാഗത്ത് വിള്ളൽ രൂപപ്പെട്ടതിൻ്റെയും അടിസ്ഥാനത്തിൽ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് . ഇത് ഇപ്പോഴും തുടരുകയാണ് .

മലയിടിയുന്നത് തടയാൻ ഡോയിൽ നെയിലിംഗാണ് കമ്പനി നിർദ്ദേശിച്ചത് . വടകരയുൾപ്പെടെ പലയിടത്തും പരാജയപ്പെട്ട ഇത് ഇത്രയും ഉയരത്തിൽ ഒരിക്കലും പ്രായോഗിക മല്ല. അപകട ഭീഷണിയുള്ള അത്രയും സ്ഥലം അക്വയർ ചെയ്ത് മാത്രമെ പ്രശ്നം പരിഹരിക്കാനാവൂ .

സർവ്വീസ് റോഡിന് വീതിയില്ലാത്ത കാരണം മിക്കയിടത്തും മണിക്കൂറുകൾ ബ്ലോക്കാണ് . പൂക്കാട് അണ്ടർ പാസിനടുത്ത് സർവ്വീസ് റോഡ് ഡ്രയിനേജ് ഉൾപ്പെടെ 4.5 മീറ്ററേയുള്ളൂ . അക്വയർ ചെയ്ത സ്ഥലം 3 മീറ്റർ ബാക്കിയുണ്ടായിട്ടും റോഡ് വീതിയിൽ നിർമ്മിച്ചില്ല .

മൂരാട് മുതൽ വെങ്ങളം വരെ ഹൈവേയിൽ പല സ്ഥലത്തും വെള്ളക്കെട്ടാണ് ഇത് അശാസ്ത്രീയമായ ഡ്രെയിനേജ് നിർമ്മാണത്തിൻ്റെ ഭാഗമാണ് . പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണം.

ചെങ്ങോട്ട് കാവ് മുതൽ നന്തി വരെ പഴയ എൻ എച്ച് പാച്ച് വർക്കിന് സാധ്യതയില്ലാത്ത വിധം തകരുകയാണ് . അത് അടിയന്തിരമായി റീടാർ ചെയ്യണം. പണി ഏതാണ്ട് പൂർത്തിയായ പൂക്കാട് അണ്ടർ പാസിന് മുകളിലൂടെ എത്രയും പെട്ടന്ന് വണ്ടി കടത്തിവിടുന്നതിന് നടപടി സ്വീകരിക്കണം.

അഴിയൂരിൽ നിന്നും കോഴിക്കോട് വരെയുള്ള സർവീസ് റോഡുകൾ മിക്കതും കുണ്ടും കുഴിയുമായി ദിവസേന വലിയ അപകടങ്ങളും നീണ്ട വാഹന ഗതാഗതക്കുരുക്കും കാണുന്നു . ആംബുലൻസ് ഉൾപ്പെടെ പോകാൻ സാധിക്കാത്ത അവസ്ഥയാണ് മിക്ക സ്ഥലത്തും.

സോയിൽ നെയിലിംഗ് ചെയ്ത ഭാഗങ്ങളിൽ മിക്ക ഭാഗത്തും കഴിഞ്ഞ വർഷത്തെ മഴക്കാലത്ത് തന്നെ മണ്ണിടിഞ്ഞ് കിടക്കുകയാണ് . അതേ അവസ്ഥയിൽ ഇപ്പോഴും തുടരുന്നു . മുക്കാളി യിൽ ഇത് കാണാവുന്നതാണ്. അടിയന്തരമായി പരിഹാരം ഉണ്ടാകണം.

അണ്ടർ പാസുകളുടെ നിർമ്മാണം നാദാപുരം റോഡ് ഉൾപ്പെടെ പലയിടത്തും ആരംഭിച്ചിട്ടില്ല. പൂർത്തിയായ സർവീസ് റോഡുകളിൽ ബസ് ഷെൽട്ടറുകൾ അടിയന്തരമായി നിർമിക്കണം. ജലജീവന്‍ മിഷൻ കാരണം റോഡുകൾ തകരാറിലായത് അടിയന്തരമായി പരിഹരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കുന്നുമ്മൽ വോളിബോൾ അക്കാദമി പ്രവൃത്തിയും , കുറിച്ചകം,അരമ്പോൽ ഗവൺമെൻറ് എൽപി സ്കൂളുകളുടെ പ്രവൃത്തിയും അടിയന്തരമായി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതി ,ലോകനാർക്കാവ് ഹെറിറ്റേജ് മ്യൂസിയം എന്നീ പ്രവർത്തികളും അടിയന്തരമായി ആരംഭിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.


യോഗത്തിൽ ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ്,കോഴിക്കോട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാർ,ജില്ലാ കലക്ടർ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

Uppilaramala soil mining should be urgently examined expert committee Development Committee meeting

Next TV

Related Stories
വടകരയില്‍ ട്രെയിനില്‍ നിന്ന് പതിനാറ് കുപ്പി വിദേശമദ്യം പിടികൂടി

Jun 30, 2025 06:47 PM

വടകരയില്‍ ട്രെയിനില്‍ നിന്ന് പതിനാറ് കുപ്പി വിദേശമദ്യം പിടികൂടി

വടകരയില്‍ പതിനാറ് കുപ്പി വിദേശമദ്യം...

Read More >>
വന്ധ്യതയ്ക്ക് ആശ്വാസം; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 30, 2025 06:40 PM

വന്ധ്യതയ്ക്ക് ആശ്വാസം; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
കാത്തിരിപ്പിന് വിരാമം; നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Jun 30, 2025 05:37 PM

കാത്തിരിപ്പിന് വിരാമം; നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്...

Read More >>
വടകര സ്തംഭിച്ചു; ഗതാഗതം താറുമാറായി, സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തി

Jun 30, 2025 12:13 PM

വടകര സ്തംഭിച്ചു; ഗതാഗതം താറുമാറായി, സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തി

വടകരയിൽ ഗതാഗതം താറുമാറായി, സ്വകാര്യ ബസ്സുകൾ സർവ്വീസ്...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -