ചോമ്പാല: പട്ടിയാട്ട് -തോട്ടുങ്ങൽ റോഡ് വീതി കൂട്ടി ഗതാഗത സൗകര്യം വർധിപ്പിക്കണമെന്ന് കർഷകസംഘം കുന്നുമ്മക്കര മേഖല സമ്മേളനം ആവശ്യപ്പെട്ടു. കർഷകസംഘം ദേശീയ സമിതി അംഗം പി.വിശ്വൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എം.കെ. ബാബു അധ്യക്ഷത വഹിച്ചു. സി.ജയകൃഷ്ണൻ, പി,അനിത, കെ ദിനേശൻ, സി എച്ച്.വിജയൻ, എം.ബാലൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് എം.കെ. ബാബു, സെക്രട്ടറി ഒ.കെ. ശശികുമാർ, ട്രഷറർ കെ.എം.ബാലൻ എന്നിവർ ഭാരവാഹികളായി
Pattiyattu Thottungal road should be increased traffic facilities should be improved farmers' group