വടകര : (vatakara.truevisionnews.com)യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്ന വടകര -മാഹി കനാലിന് കുറുകെയുള്ള 17.65 കോടി രൂപയുടെ പുതിയ കോട്ടപ്പള്ളി പാലവും യാഥാർത്ഥ്യമാവുകയാണ്. കോട്ടപ്പള്ളി പാലം ഊരാളുങ്കൽ സൊസൈറ്റിക്ക് നിർമ്മാണ ചുമതല. കരാർ ഉടൻ നിലവിൽ വരും.
വടകരയിൽ നിന്നും കുറ്റ്യാടിയിലേക്കുള്ള പ്രധാന റോഡുകളിൽ ഒന്നായ കാവിൽ തീക്കുനി കുറ്റ്യാടി റോഡിലെ കോട്ടപ്പള്ളിയിൽ ആണ് പഴയ പാലം പൊളിച്ച് ആധുനിക രീതിയിൽ പുതിയ ആർച്ച് പാലം ഉയരുക.
നിലവിൽ പാലത്തിൻറെ അടിയിൽ കനാലിന്റെ വീതി 11 മീറ്റർ മാത്രമാണ് ഉള്ളത്. എന്നാൽ കനാലിന് 32 മീറ്റർ വീതിയാണ് ആവശ്യം. നിലവിലെ പാലം പൊളിച്ച് പുതിയപാലം പണിതാൽ മാത്രമാണ് ജല ജലഗതാഗതത്തിന് ആവശ്യമായ വീതി ലഭിക്കുകയുള്ളൂ.
ദേശീയ ജലപാത മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പാലം നിർമ്മിക്കുക. പാലം പണി പൂർത്തിയാകുന്നതുവരെ താൽക്കാലിക പാലവും റോഡും നിർമ്മിക്കും. ഏതാനും ദിവസങ്ങൾക്കകം പ്രവൃത്തിയുടെ കരാർ പ്രാബല്യത്തിൽ വരും..
വടകര -മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ വലിയ പരിഗണനയാണ് നൽകുന്നത്. ഉൾനാടൻ ജലഗതാഗത വകുപ്പിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതലയെന്നും കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എം എൽ എ അറിയിച്ചു.
Construction of Kottapalli Bridge to Uralungal Society