വടകര: (vatakara.truevisionnews.com) മാച്ചിനേരി കുന്നിൽ മേലെ കലാലയ വസന്തകാലം അവർക്ക് ഇന്നലെ എന്നപോലൊരു അനുഭവം. ഓർമ്മകളുടെ ചിറകിലേറി പ്രീഡിഗ്രിക്കാരുടെ കുടുംബമേള സമാപിച്ചു. 16 വയസ്സിൻ്റെ ചുറുചുറുക്കോടെ ആ പഴയ പ്രീഡിഗ്രിക്കാർ കുടുംബ സമേതം ഒത്തുചേർന്നത് ഏറെ ഹൃദ്യമായി.
മടപ്പള്ളി ഗവ. കോളജിലെ പ്രീഡിഗ്രിക്കാരുടെ കുടുംബമേള ഏറെ ആകർഷകമായി. 1974-76 കാലത്തെ ഫസ്റ്റ് ഗ്രൂപ്പ് വിദ്യാർത്ഥികളാണ് വടകര മുനിസിപ്പൽ പാർക്കിൽ ഒത്തുകൂടി സൗഹൃദം പുതുക്കിയത്. 2019 ൽ ആദ്യമായി കോളേജിൽ വെച്ച് കൂട്ടായ്മ ഒരുക്കിയതിന് ശേഷം പലതവണ ഇവർ ഒത്തുകൂടിയിരുന്നു.


രാജഗോപാലൻ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു. ഉദയഭാനു അധ്യക്ഷനായി. ആർ. വിജയൻ, സി.പി വിശ്വനാഥൻ, എം സുരേഷ് ബാബു, പ്രേമചന്ദ്രൻ ചോമ്പാല, സുവർണ്ണ ലത, സോമൻ, ശ്രീനിവാസൻ, വിജയകുമാർ, സി.എച്ച് ഗീത, എം ചന്ദ്രൻ, രാജൻ നെല്ലിയൂറ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
family festival of undergraduates concluded