തിരുവള്ളൂർ:(vatakara.truevisionnews.com) 'എന്റെ നാട് നല്ല നാട് സന്ദേശവുമായി ലഹരിക്കെതിരെ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വിദ്യാലയങ്ങളിൽ നടത്തുന്ന ഡ്രഗ് ഔട്ട് മാജിക് പ്രദർശനയാത്ര ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി ഹാജറ അധ്യക്ഷത വഹിച്ചു.
മജീഷ്യൻ പ്രദീപ് കേളോത്ത് മാജിക് അവതരിപ്പിച്ചു. സെക്രട്ടറി എം.കെ സജിത്ത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.പ്രജീഷ്, കെ.വി ഷഹനാസ്, നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാൻ, എഫ്.എം മുനീർ, സബിത മണക്കുനി, ഗോപി നാരായണൻ, പി.പി രാജൻ, കെ.സി നബീല, ചുണ്ടയിൽ മൊയ്തുഹാജി, എൻ.പി പ്രദീപ് കുമാർ, കിണറുള്ളതിൽ കുഞ്ഞമ്മദ്, എ.എസ് അജീഷ്, കെ.കെ മോഹനൻ, വള്ളിൽ ശ്രീജിത്ത്, കെ.സുധീർകുമാർ, സുധീഷ് കരുവാണ്ടി എന്നിവർ സംബന്ധിച്ചു.
Magic exhibition tour against drug addiction Thiruvallur