വടകര: (vatakara.truevisionnews.com) വടകരയില്‍ പത്തോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയില്‍വെ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ പരിസരം, എടോടി റോഡ് എന്നിവിടങ്ങളില്‍ നിന്നാണ് നായ പത്തോളം പേരെ കടിച്ച് പരുക്കേല്‍പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. രാത്രി രണ്ട് പേരെ കൂടി ആക്രമിച്ചു. പരുക്കേറ്റവരെ വടകര ഗവണ്‍മെന്റ് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ , നാദാപുരം ചിയ്യൂരിൽ പട്ടാപ്പകൽ കുറുക്കന്റെ പരാക്രമം. കഴുത്തിനു കടിയേറ്റ തയ്യിൽ ശ്രീധരനെ (60) നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. വീടിനു സമീപത്തെ റോഡിൽ വച്ചാണ് കടിയേറ്റത്. കുറുക്കനെ കീഴ്‌പ്പെടുത്തിയ ശ്രീധരൻ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി കുറുക്കനെ വകവരുത്തി. കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങളിലും വഴികളിലും കുറുക്കൻമാരുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു.
About ten people were bitten in a stray dog attack in Vadakara