ആയഞ്ചേരി: (vatakara.truevisionnews.com) അധ്യാപകദിനത്തോടനുബന്ധിച്ച് ഗുരുവന്ദന പരിപാടിയുമായി കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ചോമ്പാല സബ്ജില്ല കമ്മിറ്റി. മുതുവടത്തൂർ മാപ്പിള യു.പി സ്കൂളിൽ നിന്നും ഉർദു അധ്യാപകനായും,പിന്നീട് എച്ച്.എമ്മുമായി വിരമിച്ച ടി.വി.ബാലൻ മാസ്റ്ററെയാണ് കെ.യു.ടി.എ.ചോമ്പാല സബ്ജില്ലാ കമ്മിറ്റി ആദരിച്ചത്.
സപ്തംമ്പർ അഞ്ച് അധ്യാപിക ദിനവുമായി ബന്ധപ്പെട്ട് കെ.യു. ടി.എ. ദിൽസെയെന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ആദരവിൻ്റെ ഭാഗമായാണ് ചോമ്പാല സബ്ജില്ല കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സബ് ജില്ല സെക്രട്ടറി സി.വി നൗഫൽ ടി.വി ബാലൻ മാസ്റ്റർക്ക് മൊമൻ്റോ നൽകി ആദരിച്ചു.




കെ.യു.ടി. എ.കോഴിക്കേട് ജില്ല വൈ: പ്രസിഡൻ്റ്: അബ്ദുല്ല. എ.കെ. പൊന്നാട അണിയിച്ചു. കെ.യു.ടി.എ.വടകര വിദ്യാഭ്യാസജില്ല സെക്രട്ടറി അബുലയിസ് കാക്കുനി, സബ്ജില്ല ഭാരവാഹികളായ ജിഷ കല്ലേരി, റഷീദ് കീരിയങ്ങാടി, രബീഷ് കല്ലേരി എന്നിവർ ആദരവിൽ പങ്കാളികളായി.
KUTA Chompala pays tribute to TV Balan master on Teachers Day