( www.truevisionnews.com ) വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണ് മുരിങ്ങയില. പലപ്പോഴും ഇത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ നമ്മളില്‍ ഭൂരിഭാഗം പേരും മറന്നുപോകും. കഴിക്കാൻ മടികാണിക്കുന്നവർ എന്തായാലും ഈ ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കണം.
സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, 27 വിറ്റാമിനുകള്‍, 46 ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ ഉറവിടമായ പച്ചിലകളിലൊന്നാണിത്.




മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. വന്‍കുടല്‍ പുണ്ണ്, ഗ്യാസ്‌ട്രൈറ്റിസ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകള്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. മുരിങ്ങയിലയ്ക്ക് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സാധിക്കും.
രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ മുരിങ്ങയിലയ്ക്ക് സാധിക്കും. മുരിങ്ങയിലകളില്‍ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ കൂടുതലാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരംക്ഷിക്കുന്നു.മുരിങ്ങയില രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തി അണുബാധകളെ തടയാന്‍ ശരീരത്തെ തയ്യാറാക്കുകയും ചെയ്യും.
വെറും രണ്ട് മിനുട്ട് മതി, വയറുനിറയെ ചോറുണ്ണാന്‍ ഈ മുരിങ്ങയില കറി മാത്രം മതി. നല്ല കിടിലന്‍ രുചിയിയില്‍ മുരിങ്ങയില കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
1.മുരിങ്ങയില രണ്ടു കപ്പ്
2.വെളിച്ചെണ്ണ രണ്ടു വലി സ്പൂണ്‍
3.ചുവന്നുള്ളി അരിഞ്ഞത് കാല്‍ കപ്പ്
പച്ചമുളക് രണ്ട്, പിളര്‍ന്നത്
4.ഉപ്പ് പാകത്തിന്
5.തേങ്ങ ചിരകിയത് ഒരു കപ്പ്
ചുവന്നുള്ളി നാല്
മഞ്ഞള്‍പ്പൊടി അര ചെറിയ സ്പൂണ്‍
വെള്ളം അരക്കപ്പ്
6.വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
7.കടുക് അര ചെറിയ സ്പൂണ്‍
വറ്റല്‍മുളക് രണ്ട്, മുറിച്ചത്
പാകം ചെയ്യുന്ന വിധം
മുരിങ്ങയില വൃത്തിയാക്കി വയ്ക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക. മുരിങ്ങയില ചേര്‍ത്ത് രണ്ടു മിനിറ്റു വഴറ്റി ഉപ്പും ചേര്‍ത്തിളക്കുക. അഞ്ചാമത്തെ ചേരുവ അരച്ചതു കറിയില്‍ ചേര്‍ക്കുക. അരക്കപ്പു വെള്ളം കൂടി ചേര്‍ത്തിളക്കി യോജിപ്പിക്കണം.
പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ക്കുക
This curry alone is enough to fill your stomach with rice Delicious moringa curry in two minutes