(truevisionnews.com) പലതരം പച്ചക്കറികൾ നമ്മൾ കഴിച്ചിട്ടുണ്ടെങ്കിലും മുലൂക്കിയ പൊതുവെ ആരും അധികം കഴിച്ചുകാണില്ല . മധ്യപൂര്‍വേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപക പ്രചാരത്തിലുള്ള പച്ചക്കറിയിനത്തില്‍ പെട്ട ഒരു സസ്യമാണ് മുലൂക്കിയ. മുലൂക്കിയ കറി ഇല കൊണ്ട് തയാറാക്കാവുന്ന ഏറ്റവും ജനപ്രിയ വിഭവമാണ്. ഇന്ന് നമുക്ക് മുലൂക്കിയ കറി ഉണ്ടാക്കുന്നത് എങ്ങനെയാണു എന്ന് നോക്കിയാലോ ....
വേണ്ട സാധനങ്ങൾ




മുലൂക്കിയ ഇല
സവാള
തക്കാളി
മല്ലിയില
മാഗി സ്ക്യൂബ്
എണ്ണ
മല്ലിപ്പൊടി
വെളുത്തുള്ളി പേസ്റ്റ്
നെയ്യ്
പച്ചമുളക്
തയ്യാറാക്കേണ്ട വിധം
ആദ്യം തന്നെ ചെറിയ പാത്രമെടുത്ത് അടുപ്പില്‍ വെച്ച ശേഷം എണ്ണ ഒഴിച്ച് ചൂടാക്കണം. നന്നായി അരിഞ്ഞുവെച്ച ഉള്ളിയും ഒരു തക്കാളിയും കുറച്ച് മല്ലിയിലയും പച്ചമുളകും ഒരു സ്പൂൺ വെളുത്തുള്ളി പേസ്റ്റുമിട്ട് മൂപ്പിക്കണം.
മുലൂക്കിയ ഇല നന്നായി കഴുകി മിക്സിയിലിട്ട് അരച്ച് കുഴമ്പ് പരുവമാക്കിയത് അതിലേക്ക് ഒഴിക്കണം. പിന്നെ മാഗി സ്കൂബും ഉപ്പും ചേര്‍ക്കണം. കുഴമ്പു പരുവം മാറുന്നതു വരെ ചൂടാക്കിയ വെള്ളം ഒഴിക്കണം. അതിനുശേഷം 10 മിനിറ്റ് തിളപ്പിക്കണം. ശേഷം വെളുത്തുള്ളിയും മല്ലിപ്പൊടിയും മല്ലിയിലയും നെയ്യില്‍ വാട്ടിയിട്ട് കറിയുടെ മുകളില്‍ ഒഴിക്കും. മുലൂക്കിയ കറി റെഡി.
How to prepare mulukiya curry