വടകര: (vatakara.truevisionnews.com) വടകരയിൽ അതിതീവ്ര പ്രകാശം പരത്തുന്ന ലൈറ്റ് ഘടിപ്പിച്ച വാഹനത്തിനെതിരെ നടപടി സ്വീകരിച്ച് ആർടിഒ. വാഹനത്തിന് പിന്നിൽ ലൈറ്റ് ഘടിപ്പിച്ച് വടകരയിൽ സർവീസ് നടത്തിയ കെഎൽ 13 എൽ 3419 മാരുതിസെൻ കാറിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വടകര ആർടിഒ പി രാജേഷ് നടപടിയെടുത്തത്.
കാർ ഡ്രൈവർ കുന്നുമ്മക്കര സ്വദേശി ഇ . അഭിനന്ദി(22)നെതിരെയാണ് നടപടി. രൂപം മാറ്റലിനും റോഡ് സുരക്ഷ ലംഘിച്ചതിനുമാണ് നടപടി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ഐഡിടിആർ എടപ്പാളിൽ നടത്തുന്ന റോഡ് സുരക്ഷാ പരിശീലന ക്ലാസിന് അയയ്ക്കുകയും ചെയ്തു. തുടർന്നും അനധികൃത ലൈറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു.
RTO takes action against vehicle fitted with extremely bright lights in Vadakara









































