ആയഞ്ചേരി: (vatakara.truevisionnews.com) എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് കളി ഉപകരണങ്ങൾ വിതരണം ചെയ്തു. പിഞ്ചു കുട്ടികളിൽ കായികക്ഷമതയും, മാനസിക ഉല്ലാസവും കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ -കേരളം, ബി ആർ സി മുഖേന എൽ പി സ്കൂൾ കുട്ടികൾക്ക് കളി ഉപകരണങ്ങൾ വിതരണം ചെയ്തത്.
കളി ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കടമേരി എൽ പി സ്കൂളിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു. കടമേരി എൽ പി സ്കൂൾ കലാമേള -പുലരിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. പ്രധാന അധ്യാപിക കെ ആശടീച്ചർ അധ്യക്ഷം വഹിച്ചു. രാജിഷ കെ.വി, ശ്രീനാഥ് എം, ആതിര കെ എസ്സ് ശ്രീജിത എന്നിവർ സംസാരിച്ചു
Let's play and grow with our minds; Play equipment distributed to Kadameri LP School