ഓർക്കാട്ടേരി :(vatakara.truevisionnews.com) അധ്യാപക സംഘടന കെ സ് ടി യു യൂണിയനും ചന്ദ്രിക ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സി.എച്ച് പ്രതിഭാ ക്വിസിൻ്റെ ചോമ്പാല സബ് ജില്ലാ മൽസരം ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ മാപ്പിള യു.പി സ്കൂളിൽ സംഘടിപ്പിച്ചു. എൽ.പി , യു.പി ,എച്ച്.എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ മൽസരത്തിൽ പങ്കാളികളായി. സ്കൂൾ തലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പ്രതികളാണ് സബ് ജില്ലാ തലമൽസരത്തിൽ പങ്കെടുത്തത്.
ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷുഹൈബ് കുന്നത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച യോഗത്തിൽ കെ സ് ടി യു കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദുല്ല എ.കെ,കെ സ് ടി യു വടകര വിദ്യാഭ്യാസ ജില്ല സെക്രട്ടറി സി.വി നൗഫൽ, അബു ലയിസ് കാക്കുനി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കെ സ് ടി യു ചോമ്പാല സബ്ജില്ലാ പ്രസിഡൻ്റ് അഷ്ക്കർ കെ.എം അധ്യക്ഷനായ യോഗത്തിന് റാഷിദ് കെ.കെ. സ്വാഗതവും അജ്മൽ.വി നന്ദിയും രേഖപ്പെടുത്തി.




അധ്യാപകരായ മുഹമ്മദ് റാസി, റിസൽ പറമ്പത്ത്, റാഷിദ എൻ.പി, ബാസില യൂസുഫ്, ഹാജറ കെ.കെ, സഹല ഹിസാന, റംഷീന എൻ.കെ എന്നിവർ പ്രതിഭാ ക്വിസിന് നേതൃത്വം നൽകി. എൽ.പി, യു.പി , എച്ച് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിൽ ജേതാക്കളായവർ ജില്ലാ തല മൽസരത്തിൽ ചോമ്പാല സബ് ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാതല മൽസരത്തിൽ പങ്കെടുക്കും .
CH Pratibha Quiz Chombala Upazila Competition was organized













































.jpg)