വടകര : ( vatakara.truevisionnews.com) അസോസിയേഷൻ ഓഫ് ഫിസിക്സ് ടീച്ചേർസ് പ്ലസ്ടു വിദ്യാർത്ഥികൾക്കായി നടത്തുന്ന ഫിസിക്സ് കോൺഗ്രസ് -2025 മടപ്പള്ളി കോളേജിൽ ആരംഭിച്ചു.. ഗവേഷണ മേഖലയിലേക്ക് കുട്ടികളെ ആകർഷിക്കുക,ഫിസിക്സിന്റെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുക എന്നിവ ആണ് ലക്ഷ്യം.. കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 110 വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.
പരിപാടി ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിക്രം സാരാഭായ് സ്പേസ് സെന്റർ സ്പെഷ്യൽ ഡയറക്ടർ ഡോ. തരുൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ. സുജാന്ദ് സന്ദീപ്, ഡോ. ശ്രീനാഥ് വി, ഡോ. രാജേഷ്‌മോൻ വി ജി, ഡോ.നിജോ വർഗീസ് എന്നിവർ ക്ലാസ്സ് എടുത്തു. പരിപാടി ഇന്ന് സമാപിക്കും.
Kerala Physics Congress begins at Madappally Govt. College