വടകര: [vatakara.truevisionnews.com] ബെംഗളൂരുവിൽ നിന്ന് വടകരയിലേക്ക് കടത്തുകയായിരുന്ന മൂന്ന് കോടിയിലധികം കുഴൽപ്പണവുമായി വടകര സ്വദേശികൾ പിടിയിൽ. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും മാനന്തവാടി പൊലീസും കസ്റ്റംസും ചേർന്നുള്ള പരിശോധനയിലാണ് അഞ്ച് അംഗസംഘത്തെ പിടികൂടിയത് .
വടകര സ്വദേശികളായ സൽമാൻ,ആസിഫ്, റസാക്ക്,മുഹമ്മദ് ഫാസിൽ, എന്നിവരാണ് അറസ്റ്റിൽ ആയത്. ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാറിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ സീറ്റ് – പാസഞ്ചർ സീറ്റിൽ പ്രത്യേക രഹസ്യ അറയിൽ നിന്ന് കുഴൽപ്പണം കണ്ടെത്തിയത്.
500, 200, 100 രൂപ നോട്ടുകളിലായിരുന്നു പണം. ആസിഫ്, റസാക്ക്, ഫാസിൽ എന്നിവർ പണവുമായി സഞ്ചരിക്കുമ്പോൾ ആദ്യം പിടിയിലായി. ഇവരുടെ വിവരത്തെ തുടർന്ന് മുഖ്യസംഘാടകനായ സൽമാനും കൂട്ടാളി മുഹമ്മദും മാനന്തവാടി കോടതിക്ക് സമീപത്ത് നിന്ന് പിടിക്കപ്പെട്ടു.
ബെംഗളൂരുവിലെ കെ.ആർ. നഗറിൽ നിന്ന് രണ്ട് പേർ സ്‌കൂട്ടറിൽ കൊണ്ടുവന്ന പണം പ്ലാസ്റ്റിക് ചാക്കുകളിലാക്കി കാറിലേക്ക് മാറ്റിയതാണെന്ന് അന്വേഷണ സംഘം അറിയിച്ചു.ഹവാലാ ഇടപാടുകാരുടെ നിർദേശപ്രകാരം പണം ഏറ്റുവാങ്ങി വടകരയിലെത്തിച്ച് കമ്മീഷൻ സ്വീകരിക്കാറുണ്ടെന്ന് സൽമാനും മുഹമ്മദും മൊഴിനൽകി.
പണവും പ്രതികളും കൂടുതൽ അന്വേഷണം നടത്താൻ കസ്റ്റംസിന് കൈമാറി.
3 crores of money laundering, Vadakara natives



































