വടകര: [vatakara.truevisionnews.com] കോഴിക്കോട് ജില്ലാ യൂത്ത് വോളിബോൾ പുരുഷ വിഭാഗം ചാമ്പ്യൻഷിപ്പ് നവംബർ 23-ന് ഞായറാഴ്ച വടകര ശ്രീനാരായണ എൽപി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറും.
ശ്രീനാരായണ കോളജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ് സംബന്ധിച്ച വിവരങ്ങൾ വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. ജില്ലയിലെ പ്രമുഖ ടീമുകളായ സായി സെന്റർ കോഴിക്കോട്, എസ്‌എൻ കോളജ് വടകര, വോളി ഫ്രണ്ട്സ് പയിമ്പ്ര, പാറ്റേൺ കാരന്തൂർ, ദർശന പനായി, ഉദയ മേമുണ്ട, ഐപിഎം അക്കാദമി വടകര, കെപികെഎം വെള്ളികുളങ്ങര എന്നിവരാണ് ഇത്തവണത്തെ മത്സരത്തിൽ പങ്കെടുക്കുന്നത്.
മത്സരങ്ങൾക്ക് 23-ാം തീയതി രാവിലെ 9 മണിയ്ക്കാണ് തുടക്കം. എസ്‌എൻ കോളജ് മാനേജരുമായും എസ്‌എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ പി.എം. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഓർഗനൈസിംഗ് ചെയർമാൻ പി.എം. മാണി ബാബു യോഗത്തിന് അധ്യക്ഷത വഹിക്കും.
വിജയികൾക്ക് പി.എം. നാണു മെമ്മോറിയൽ ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് വി വൺ വോളി ട്രോഫിയും വിതരണം ചെയ്യും.സംസ്ഥാന ചാമ്പ്യൻഷിപ്പിനായി കോഴിക്കോട് ജില്ലയുടെ ടീമിനെ ഈ മത്സരത്തിലൂടെ തെരഞ്ഞെടുക്കുമെന്നും വോളിബോൾ അസോസിയേഷൻ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ശ്രീനാരായണ കോളജ് പ്രിൻസിപ്പാൾ ഡോ. എം.കെ. രാധാകൃഷ്ണൻ, ടി.പി. മുസ്തഫ, ടി.പി. രാധാകൃഷ്ണൻ, മെഹറൂഫ് വെള്ളിക്കുളങ്ങര, ടി.എച്ച്. അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.
District Youth Volleyball Championship, Sree Narayana LP School Indoor Stadium









































