വടകര : (vatakara.truevisionnews.com) തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് , വടകര മണ്ഡലങ്ങളിൽ നിയന്ത്രണം. ചൊവ്വ വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കണം. കൊട്ടിക്കലാശം ഓരോ മുന്നണികളും അവർക്ക് അനുവദിച്ച നിശ്ചിത സ്ഥലത്ത് നടത്തണം. ബൈക്കിൽ കൊടി കെട്ടിപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. മൈക്ക് പെർമിഷൻ ഇല്ലാതെ ഒരു പരിപാടിയും നടത്തരുത്. പകൽ നാലിന് കൊട്ടിക്കലാശം ആരംഭിച്ച് ആറിന് അവസാനിപ്പിക്കണം. മുന്നണി നേതാക്കൾ നിർദേശങ്ങൾ പ്രവർത്തകർക്ക് കൈമാറി നിയന്ത്രിക്കണം.
ബൈക്ക് റാലി അനുവദനീയമല്ല .വടകര ടൗണിൽ അഞ്ചുവിള ക്ക് ജങ്ഷൻ മുതൽ പഴയ ബസ്സ്റ്റാൻഡ് എൻട്രൻസ് വരെ യു ഡിഎഫിനും പഴയ ബസ് സ്റ്റാൻ ഡ് എക്സിറ്റ് മുതൽ എടോടി വരെ എൽഡിഎഫിനുമാണ് കൊട്ടി ക്കലാശത്തിന് അനുവദിച്ച സ്ഥലങ്ങൾ. പുതിയ ബസ് സ്റ്റാ ൻഡ് ശ്രീമണി ബിൽഡിങ് മു തൽ എടോടി ആക്സിസ് ബാങ്ക് വരെ എൻഡിഎ മുന്നണിക്കും ഒന്തം റോഡ് ഓവർ ബ്രിഡ്ജ് മു തൽ അശോക തിയേറ്ററിന് മുൻ വശം വരെ എസ്ഡിപിഐക്കും അനുവദിച്ചു.
ചോറോട് വരിശക്കുനി സ്കൂൾ റോഡ് ജങ്ഷൻ മുതൽ നാദാപു രം റോഡ് ഭാഗം വരെ യുഡിഎ ഫ്, വരിശക്കുനി സ്കൂൾ റോഡ് ജങ്ഷൻ മുതൽ വടകര ഭാഗം റോഡ് എൽഡിഎഫ്, ബാലവാ ടി മുതൽ ചോറോട് മേൽപ്പാലം വരെ എൻഡിഎ, വൈക്കിലശേ രി റേഷൻ ഷോപ്പ് മുതൽ ഓട്ടോ സ്റ്റാൻഡ് വരെ യുഡിഎഫ്, വള്ളിക്കാട് റോഡ് ജങ്ഷൻ മുതൽ മലോൽമുക്ക് വരെ എൽ ഡിഎഫ്, മലോൽമുക്ക് മുതൽ ചേന്ദമംഗലം റോഡ് വരെ എൻ ഡിഎ.
'Kottikalasham'; Fronts to spread dust; Separate places allocated to each party

































