#Latest news #Scooter #Stolen #Azhiyur
അഴിയൂർ : (vatakara.truevisionnews.com) അഴിയൂർ ചുങ്കത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. അഴിയൂർ സിന്ധു വില്ലയിൽ ശ്രീരാഗ് കെ.പി.യുടെ ഉടമസ്ഥതയിലുള്ള, ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട ആക്ടിവ 125 മോഡൽ KL 18 AF 6547 നമ്പർ സ്കൂട്ടറാണ് കളവുപോയത്.
കഴിഞ്ഞ ജൂൺ 26-ന് ഉച്ചയ്ക്ക് 11.30-നും 12.30-നും ഇടയിലുള്ള സമയത്താണ് സംഭവം . ശ്രീരാഗിന്റെ പരാതിയിൽ ചോമ്പാല പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് നിലവിൽ പരിശോധന നടത്തുന്നത്.
Content Highlight: A scooter parked at the Azhiyur toll booth was stolen













































