#Latest news #Vadakara #Saptaswara Creations #Albums
വടകര: (https://vatakara.truevisionnews.com/) സപ്തസ്വര വടകരയുടെ വീഡിയോ വിഭാഗമായ സപ്തസ്വര ക്രിയേഷൻസിന്റെ 'പൊന്നോട്ടെ കുഴൽവിളി' മ്യൂസിക് ആൽബം പ്രകാശനം ചെയ്തു.ഗസൽ ഗായകൻ ഭാനുപ്രകാശാണ് ആൽബം പ്രകാശിപ്പിച്ചത്. സംഗീത സംവിധായകൻ പ്രേം കുമാർ വടകര ആദ്യ കോപ്പി ഏറ്റുവാങ്ങി.
ഡോ. എം മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച വിജീഷ് വിജയൻ വീഡിയോ സ്വിച്ച് ഓൺ ചെയ്തു.
ഡോ. എം കെ ഗീത, ഡോ. പി ജ്യോതികുമാർ, കെ എം ബാലകൃഷ്ണൻ, തയ്യുള്ളതിൽ രാജൻ, ടി കെ സാവിത്രി, മണലിൽ മോഹനൻ, എ പ്രബിത, പവിത്ര രാജ് കലാത്മിക, പ്രദീപ് കോട്ടക്കൽ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ജാൻവി, റിയ അശോക്, അഖില ബി ജു, ഇതൾ വിജീഷ് എന്നിവരെ ആദരിച്ചു.
Content Highlight: Saptaswara Creations Ponnottte Kuzhalvili Music Album Launched in Vadakara












































