വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി
adimage

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി adimage
2026-07-14T14:31:00 | By Fidha Parvin
#Latest news #Vadakara #DYFI #Bail #Court #Kafir screen shot #Jithin basker

വടകര: (https://vatakara.truevisionnews.com/) കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വ്യാഴ്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വിധി പറയും.കേസിൽ തന്നെ പ്രതി ചേർക്കുമെന്ന വിലയിരുത്തലിലാണ് റിബേഷ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.

ഹർജി പരിഗണിച്ച കോടതി വിധി പറയാനായി വ്യാഴ്ചയിലേക്ക് മാറ്റിവെച്ചു.അതേസമയം റിബേഷിന് മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.

ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ നാളെ വിധി പറയും. കേസിൽ ജാമ്യത്തിലിറങ്ങിയ ജിതിൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും ഫേസ്ബുക്ക് വഴി അന്വേഷണ സംഘത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിന് സിപിഐഎം സ്വീകരണം നൽകിയ സംഭവത്തിൽ ജിതിനെ ഒന്നാം പ്രതിയാക്കി വടകര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. സർക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് നാട്ടിൽ ലഹള സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.

കേസിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകരായ റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുൽ എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

സിപിഐഎം അനുകൂല വാട്സാപ്പ് ഗ്രൂപ്പായ 'വടകര സ്ക്വാഡിൽ' നിന്നാണ് കാഫിർ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതെന്നും സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് റിബേഷാണെന്നും ജിതിനിൽ നിന്നാണ് ഇത് ലഭിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ കേസ് വീണ്ടും പരിഗണിക്കും.

Content Highlight: Vadakara Kafir Screenshot Case: Court to Decide DYFI Leader Ribesh Bail on Thursday

#Latest news #Vadakara #DYFI #Bail #Court #Kafir screen shot #Jithin basker

adimage

Next TV

Related Stories
വടകര ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെയും നെഫ്രോളജിസ്റ്റിനെയും നിയമിക്കും: മന്ത്രി കെ. മുരളീധരൻ

Jul 14, 2026 01:05 PM

വടകര ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെയും നെഫ്രോളജിസ്റ്റിനെയും നിയമിക്കും: മന്ത്രി കെ. മുരളീധരൻ

വടകര ഗവ. ജില്ലാ ആശുപത്രി സന്ദർശിച്ച മന്ത്രി കെ. മുരളീധരൻ ഫോറൻസിക് സർജൻ, നെഫ്രോളജിസ്റ്റ് നിയമനം, പുതിയ കെട്ടിട നിർമാണം തുടങ്ങിയ പ്രഖ്യാപനങ്ങൾ...

Read More >>
സപ്തസ്വര ക്രിയേഷൻസിന്റെ 'പൊന്നോട്ടെ കുഴൽവിളി' ആൽബം പ്രകാശനം ചെയ്തു

Jul 14, 2026 12:46 PM

സപ്തസ്വര ക്രിയേഷൻസിന്റെ 'പൊന്നോട്ടെ കുഴൽവിളി' ആൽബം പ്രകാശനം ചെയ്തു

സപ്തസ്വര വടകരയുടെ 'പൊന്നോട്ടെ കുഴൽവിളി' മ്യൂസിക് ആൽബം വടകരയിൽ പ്രകാശനം ചെയ്തു. ഗസൽ ഗായകൻ ഭാനുപ്രകാശ് പ്രകാശിപ്പിച്ചു....

Read More >>
മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു: എം.ടി. രമേഷ്

Jul 14, 2026 12:25 PM

മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു: എം.ടി. രമേഷ്

നരേന്ദ്ര മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്. വില്ല്യാപ്പള്ളിയില്‍ ബിജെപി...

Read More >>
adimage
നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും കായിക താരത്തെയും അനുമോദിച്ചു

Jul 14, 2026 09:56 AM

നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും കായിക താരത്തെയും അനുമോദിച്ചു

വടകരയിൽ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെയും വിവിധ മേഖലകളിലെ പുരസ്‌കാര ജേതാക്കളെയും ദേശീയ ഫുട്‌ബോൾ താരം...

Read More >>
സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ

Jul 14, 2026 07:30 AM

സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ

ചോമ്പാല തുറമുഖ വികസനത്തിന്റെ ഭാഗമായി മീത്തലെ മുക്കാളിയിൽ അടിപ്പാത വേണമെന്ന് കെ.കെ രമ എംഎൽഎ. 21 ദിവസമായി നടക്കുന്ന ജനകീയ സമര പന്തലിൽ പങ്കെടുത്ത്...

Read More >>
സമഗ്ര അന്വേഷണം വേണം; അഴിയൂരിൽ പതിനെഴുകാരന്റെ മരണത്തിൽ ദുരുഹത

Jul 14, 2026 07:24 AM

സമഗ്ര അന്വേഷണം വേണം; അഴിയൂരിൽ പതിനെഴുകാരന്റെ മരണത്തിൽ ദുരുഹത

കോഴിക്കോട് ചോമ്പാല അഴിയൂരിൽ ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും ഇരയായ 17 കാരൻ വീട്ടിൽ തൂങ്ങി മരിച്ചു. അഭിജിത്തിന്റെ മരണത്തിൽ ദുരൂഹത. പോലീസ്...

Read More >>
Top Stories










adimage
News Roundup






adimage
Entertainment News





adimage