ഓർക്കാട്ടേരി : (vatakara.truevisionnews.com)വയനാടും വിലങ്ങാടും ഉണ്ടായിരിക്കുന്ന ദുരന്തം കാരണം ഒരുപാട് ആളുകൾ എല്ലാം നഷ്ടപ്പെട്ടു ക്യാമ്പുകളിലും മറ്റും കഴിയുന്നത് നമ്മളെല്ലാവരും കണ്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു പഞ്ചായത്തിൽ നിന്നും ഒരു വീട് നിർമ്മിച്ചു നൽകുവാനായി സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരി യുടെ പ്രവർത്തകർ നിവേദനം നൽകി.
പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും ഒരു വിഹിതം നൽകുവാൻ തയ്യാറായാൽ ഒന്നിലധികം വീടുകൾ നിർമിക്കാൻ ആവശ്യമായ തുക സ്വരുക്കൂട്ടാൻ സാധിച്ചേക്കും.
നിലവിൽ കേരളത്തിൽ 941 പഞ്ചായത്തുകളും 6 കോർപ്പറേഷനും നിലവിലിരിക്കെ അത്രയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുൻകൈ എടുത്തു കഴിഞ്ഞാൽ വീടുകൾ എടുക്കാൻ ആവശ്യമായ തുകയുടെ തോത് ക്രമാതീതമായി കുറയും.
സമത ഓർക്കാട്ടേരി ചെയർമാൻ എസ് വി ഹരിദേവിൽ നിന്നും ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി മിനിക നിവേദനം ഏറ്റുവാങ്ങി.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല വി കെ, വാർഡ് മെമ്പർ റഫീഖ് ടി എൻ,അഡ്വ. ആര്യശ്രീ വത്സൻ, പ്രബിത ടി പി, ക്ലബ് പ്രസിഡന്റ് ഉമ ഗംഗാധരൻ, സെക്രട്ടറി ശ്രീരാഗ് വി,അഭിത്യ കെ,ജ്യോതി പ്രസാദ് കെ ടി,വിഷ്ണുദത്ത് ആർ യു, സായൂജ് എസ് എൻ, അനിരുദ്ധ് ആർ ദിനേശ്, അരുൺ ആർ കെ, ആൽവിൻ ജയരാജ് തുടങ്ങിയവർ സമീപം.
#Samatha #Orkateri #house #project #from #panchayat