ആയഞ്ചേരി : (vatakara.truevisionnews.com)ലോക മുള ദിനാചാരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ മെമ്പർ എ. സുരേന്ദ്രൻ മുള തൈ നട്ട് ദിനാചരണത്തിൽ പങ്കാളിയായി.
കാർബണിന്റെ അളവ് കുറയ്ക്കാനും ജലസംരക്ഷണത്തിനും പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്കും അനുയോജ്യമായ സസ്യമാണ് മുള.
പാവപ്പെട്ടവൻ്റെ തടി എന്നറിയപ്പെടുന്ന മുള ഔഷധത്തിനുൾപ്പെടെ ആയിരത്തിഅഞ്ഞൂറി ധികം രീതികളിൽ ഇതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.
മരത്തെക്കാൾ കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സസ്യവും കൂടിയാണിത്. മുളയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ വാർഡിലും മറ്റുമായി ഒട്ടേറെപ്പേർക്ക് മുള വിതരണം ചെയ്തതായി മെമ്പർ പറഞ്ഞു.
എം.എം മുഹമ്മദ്, കുളങ്ങരത്ത് നാരായണക്കുറുപ്പ്, കുറ്റിക്കാട്ടിൽ യൂസഫ് വിദ്യാർത്ഥികളായ ഷൽസ ഫാത്തിമ, ആയിഷ അസൂസ് തുടങ്ങിയവർ സംബന്ധിച്ചു
#World #Bamboo #Day #Ayanchery #Gram #Panchayat #celebrated #Bamboo #Planting #Day