#SDPI | നിവേദനം സമർപ്പിച്ചു; മുട്ടുങ്ങൽ മീത്തലങ്ങാടി ഡിസ്പൻസറിയിൽ ഡോക്ടർ സേവനം ലഭ്യമാക്കുക -എസ്. ഡി. പി. ഐ

#SDPI | നിവേദനം സമർപ്പിച്ചു; മുട്ടുങ്ങൽ മീത്തലങ്ങാടി ഡിസ്പൻസറിയിൽ ഡോക്ടർ സേവനം ലഭ്യമാക്കുക -എസ്. ഡി. പി. ഐ
Oct 10, 2024 11:56 AM | By Jain Rosviya

ചോറോട്: (vatakara.truevisionnews.com) എരപുരം ( മുട്ടുങ്ങൽ മീത്തലങ്ങാടി) ഡിസ്പൻസറിയിൽ ഡോക്ടർ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകണ്ട് എസ് ഡി പി ഐ ചോറോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലീൽ ഇ കെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രശേഖരൻ മാസ്റ്റർക് നിവേദനം സമർപ്പിച്ചു.

തീരദേശ പ്രദേശമായ മുട്ടുങ്ങലിലും സമീപ പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി കിലോമീറ്റർ ദൂരമുള്ള വടകരയും മാങ്ങാട്ട് പാറയിലും പോവേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണക്കാർക്ക് മുട്ടുങ്ങൽ ഹെൽത്ത്‌ സെന്ററിൽ ഡോക്ടർ സേവനം ലഭ്യമാവുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും. 

ആരോഗ്യകേന്ദ്രം പണിതിട്ട് വർഷങ്ങളായിട്ടും ഡോക്ടർ സേവനം ലഭ്യമാക്കാൻ സാധിക്കാത്തത് ജനങ്ങളോടുള്ള വഞ്ചനയാണ്. 

 ജീവിത ചിലവുകൾ നാൾകുനാൾ വർധിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ സൗജന്യ ചികിത്സ സാധാരണക്കാർക്ക് ഉറപ്പ് വരുത്തേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്. 

മുട്ടുങ്ങൽ ഹെൽത്ത്‌ സെന്ററിൽ ഡോക്ടറെ നിയമിച്ചു കൊണ്ട് സാധാരണക്കാരുടെ ചികിത്സാ പ്രശ്നം പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. 

എസ് ഡി പി ഐ ചോറോട് പഞ്ചായത്ത്‌ സെക്രട്ടറി സിദ്ധീഖ് പള്ളിത്തായ, ആസിഫ് ചോറോട്, ശഹീം മീത്തലങ്ങാടി,അഫ്രീദ് ചോറോട് എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

#Provide #doctor #service #Muttungal #Meethalangadi #Dispensary #SDPI

Next TV

Related Stories
നേതാവിന്റെ ഓർമ്മയിൽ; ചോമ്പാലില്‍ പ്രമുഖ സോഷ്യലിസ്റ്റ് എംകെ പ്രേംനാഥിന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു

Oct 14, 2025 12:38 PM

നേതാവിന്റെ ഓർമ്മയിൽ; ചോമ്പാലില്‍ പ്രമുഖ സോഷ്യലിസ്റ്റ് എംകെ പ്രേംനാഥിന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു

ചോമ്പാലില്‍ പ്രമുഖ സോഷ്യലിസ്റ്റ് എംകെ പ്രേംനാഥിന്റെ രണ്ടാം ചരമവാർഷികം...

Read More >>
രക്ഷാ പാത ഒരുക്കണം; കുഞ്ഞിപ്പളളി ടൗണിൽ മിനി അണ്ടർപ്പാസ് അനുവദിക്കണം -സി പി എം

Oct 14, 2025 10:33 AM

രക്ഷാ പാത ഒരുക്കണം; കുഞ്ഞിപ്പളളി ടൗണിൽ മിനി അണ്ടർപ്പാസ് അനുവദിക്കണം -സി പി എം

കുഞ്ഞിപ്പളളി ടൗണിൽ മിനി അണ്ടർപ്പാസ് അനുവദിക്കണം -സി പി...

Read More >>
പോസ്റ്റർ പ്രകാശനം; ഗ്ലോബ് തിയേറ്റർ  വടകര നാടകോത്സവം 27 മുതൽ

Oct 14, 2025 07:17 AM

പോസ്റ്റർ പ്രകാശനം; ഗ്ലോബ് തിയേറ്റർ വടകര നാടകോത്സവം 27 മുതൽ

ഗ്ലോബ് തിയേറ്റർ വടകര നാടകോത്സവം 27...

Read More >>
അഴിയൂരിൽ കുടുംബശ്രീ ഓക്സല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചു

Oct 13, 2025 05:04 PM

അഴിയൂരിൽ കുടുംബശ്രീ ഓക്സല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചു

അഴിയൂരിൽ കുടുംബശ്രീ ഓക്സല്ലോ ഫെസ്റ്റ്...

Read More >>
ആശ്രയ ചാരിറ്റബിൾ സൊസൈറ്റി രജതജൂബി നിറവിൽ; ഗൃഹാങ്കണപുസ്തക ചർച്ച സംഘടിപ്പിച്ചു

Oct 13, 2025 04:48 PM

ആശ്രയ ചാരിറ്റബിൾ സൊസൈറ്റി രജതജൂബി നിറവിൽ; ഗൃഹാങ്കണപുസ്തക ചർച്ച സംഘടിപ്പിച്ചു

ആശ്രയ ചാരിറ്റബിൾ സൊസൈറ്റി രജതജൂബി നിറവിൽ; ഗൃഹാങ്കണപുസ്തക ചർച്ച...

Read More >>
Top Stories

//Truevisionall