Oct 15, 2024 10:03 AM

മടപ്പള്ളി: (vatakara.truevisionnews.com)വടക്കൻ പാട്ടിന്റയു൦ കടത്തനാടിന്റെയും സാമൂഹ്യ പാരമ്പര്യം കവിതയിൽ ഉൾച്ചേർത്ത വടകരയുടെ സ്വന്തം കവിയാണ് വിടി.കുമാരൻ എന്ന് മടപ്പള്ളിയിൽ നടന്ന വിടി അനുസ്മരണ പരിപാടിയിൽ ഡോ.കെ.എ൦.ഭരതൻ പറഞ്ഞു.

വടകരയുടെ മണ്ണിൽ ചവിട്ടിനിന്ന് തത്വശാസ്ത്രങ്ങളെക്കുറിച്ചും മനുഷ്യസ്നേഹത്തെക്കുറിച്ചും അദ്ദേഹ൦ കവിതകളെഴുതി.

ദാരിദ്യം മുതൽ പ്രണയം വരെ വി.ടിയുടെ കവിതയ്ക്കു വിഷയമായിട്ടുണ്ട്.

ചടങ്ങിൽ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ശശികുമാർ പുറമേരി അധ്യക്ഷനായി.

ശ്രീനി എടച്ചേരി, കെപി രമേശൻ, ബിജേഷ് എന്നിവ൪ സംസാരിച്ചു

#VT #memory #Poet #who #marked #heritage #Kadthanadu #DrKMBharathan

Next TV

Top Stories










News Roundup






Entertainment News