Mar 10, 2025 02:02 PM

തിരുവള്ളൂർ : കരയിലെയും കടലിലെയും ആവാസവ്യവസ്ഥയെ കിഴ്മേൽ മറിക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.

തിരുവള്ളൂർ പഞ്ചായത്ത് ആർ ജെ ഡി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ട്രംപ് അധികാരമേറ്റത് മുതൽ അമേരിക്കൻ ഭരണകൂടത്തെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായി മോദി സർക്കാർ ഇറക്കുമതി തീരുക വെട്ടി ചുരുക്കുവാനുള്ള ശ്രമത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇത് ഇന്ത്യയിലെ കർഷകരുടെ ഉത്പന്നങ്ങൾക്ക് അർഹമായ വില കിട്ടാത്ത സാഹചര്യം ഉടലെടുക്കുകയും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് ശ്രേയാംസ് കുമാർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ സമ്പത്ത് മുഴുവൻ ചുരുക്കം ചില വ്യക്തികളുടെ കയ്യിൽ വന്നുചേരുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കരയും കടലും കുത്തകൾക്ക് ഖനനത്തിന് വിട്ടുകൊടുക്കുന്നതോടുകൂടി മത്സ്യത്തൊഴിലാളികളുടെ ജീവിതവും, അതുപോലെതന്നെ വന്യമൃഗങ്ങളുടെ ആവസ വ്യവസ്ഥയും പാടെ തകരും. ഇപ്പോൾ തന്നെ വെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങൾ അടിക്കടി കാടിറങ്ങുകയാണ്.

ഉൾവനങ്ങളിൽ ഖനന മാഫിയ കയ്യടക്കുന്നതോടെ വന്യമൃഗങ്ങൾ കാടിറങ്ങി വരുന്ന അവസ്ഥ ദിനംപ്രതി വർദ്ധിച്ചു വരും, കാട്ടിലെ ആവാസ വ്യവസ്ഥ തന്നെ പാടെ തകരും.

കരയിലും കടലിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെ കുത്തകൾക്ക് തീറെഴുതുന്നതോടുകൂടി സംജാതമാകാൻ പോകുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

കെ നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ തുടങ്ങിയ സമ്മേളനത്തിന് സുരേഷ് ബാബു കെ കെ സ്വാഗതം ആശംസിക്കുകയും, എംഎൽഎ കെ പി മോഹനൻ മുൻകാല സോഷ്യലിസ്റ്റ് സഖാക്കളെ ആദരിക്കുകയും, ആർജെഡി ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തുകയും, സഖാവ് സലീം മടവൂർ പി പി നിഷാ കുമാരി ടീച്ചർ കെ പി കുഞ്ഞിരാമൻ ,വി പി വാസു മാസ്റ്റർ, കെഎം ബാബു, ആയാടത്തിൽ രവീന്ദ്രൻ, നീലിയോട് നാണു, വിനോദ് ചെറിയത്ത്‌ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു

#RJD #conference #Central #government's #policies #are #turning #ecosystem #land #sea #upside #down #mShreyamsKumar

Next TV

Top Stories