ഓർക്കാട്ടേരി: 94 ആം വാർഷിക ആഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രഥമ അധ്യാപിക അജിത ടിച്ചർക്കും ജയൻ മാസ്റ്റർക്കും യാത്രയയപ്പും നൽകി. പൂർവ്വ അധ്യാപകരെ ആദരിക്കൽചടങ്ങ് പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിച്ചു.
വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട വടകര എംഎൽഎ കെ കെ രമ നിർവഹിച്ചു. ചടങ്ങിന് പിടിഎ പ്രസിഡണ്ട് പ്രജിത്ത് സ്നേഹശ്രീ അധ്യക്ഷത വഹിച്ചു. ആർ ബിന്ദു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.




ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി പി മിനിക, എ. ഇ. ഒ. സപ്ന ജൂലിയറ്റ്, ബ്ലോക്ക് മെമ്പർ നുസൈബ മോട്ടമ്മൽ, ജില്ലാ പഞ്ചായത്ത്മമ്പർ പി പി നിഷ, വാർഡ് മെമ്പർ പറമ്പത്ത് പ്രഭാകരൻ, കെ.ദീപുരാജ്,പി പി അജിത, എം .എം .ജയൻ, ആർ എസ്സ് സുധീഷ്, സബീഷ്, ടി എൻ കെ ശശീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ആർ.എം വിനോദ് നന്ദി പറഞ്ഞു
.
#Orkattery #North #UP #School #annual #farewell #gathering














































