വടകര:(vatakara.truevisionnews.com) വടകരപാർലമെന്റ് മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ നിയോജക മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് 2025 ഒക്ടോബർ 31-ന് തുടക്കമാകും. 2024-2025 വർഷത്തെ എം.പി. ഫണ്ടിൽ നിന്ന് ഒരു കോടി രൂപയാണ് ഇതിന്റെ ആദ്യഘട്ടത്തിനായി വകയിരുത്തി.
ഭിന്നശേഷിക്കാർക്കുള്ള ഗതാഗത സൗകര്യം, ബഡ്‌സ് സ്‌കൂളുകൾക്ക് വാഹനങ്ങൾ, വിവിധ സഹായ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനാണ് ഈ തുക വിനിയോഗിക്കുക. അർഹരായ ഗുണഭോക്താക്കൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ഒക്ടോബർ 31-ന് രാവിലെ 9.30-ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഷാഫി പറമ്പിൽ എം.പി. നിർവ്വഹിക്കും.




ചടങ്ങിൽ കെ.കെ. രമ എം.എൽ.എ. അധ്യക്ഷത വഹിക്കും. കൂടാതെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഡിക്കൽ ബോർഡ്, സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് യുഡിഐഡി കാർഡ് ലഭ്യമാക്കുന്നതിനുള്ള ക്യാമ്പ്, ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഹെൽപ്പ് ഡെസ്‌ക് എന്നിവയും ഈ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
'Friendly touch'; Development hero of disabled-friendly Vadakarakai Kadatha Nadu, Shafi Parambil MP



































.jpeg)









