വടകര:(vatakara.truevisionnews.com) എം.ഇ.എസ്. കോളേജ് വടകരയുടെ ആഭിമുഖത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ എ-സോൺ വോളിബോൾ ടൂർണമെന്റിന് വടകരയിലെ ഐ.പി.എം. അക്കാദമിയിൽ തുടക്കമായി. സർവകലാശാലയുടെ കീഴിലുള്ള പ്രമുഖ കോളജുകൾ തമ്മിലുള്ള വോളിബോൾ മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗവും കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയുമായ വരയാലിൽ മൊയ്തു ഹാജി നിർവഹിച്ചു.
എംഇഎസ് കോളജ് പ്രിൻസിപ്പൽ പ്രൊഫസർ ഇ.കെ.അമ്മദ് സ്വാഗതം ആശംസിച്ച പരിപാടിയിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ശ്രീവിദ്യാസാഗർ അധ്യക്ഷത വഹിച്ചു. ടി.പി.മുസ്തഫ, എൻഐഎസ് കോച്ച് ശ്രീജിത്ത്, മാണിക്കോത്ത് രാഘവൻ, സി.വി.വിജയൻ, വി.കെ.പ്രേമൻ, കെ.നസീർ തുടങ്ങിയവർ സംസാരിച്ചു.




ശ്രീജ.എൽ.എസ് നന്ദി പറഞ്ഞു. ഡോക്ടർ അബ്ദുൽ ഗഫൂർ മെമ്മോറിയൽ ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടിയും ഫെഡറൽ ബാങ്ക് വില്യാപ്പള്ളി റണ്ണറപ്പ് ട്രോഫിക്ക് വേണ്ടിയുമുള്ള മത്സരങ്ങളാണ് 29 വരെ നടക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ 45 ഓളം കോളജുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
'Exciting start'; A-Zone Volleyball Tournament begins at Vadakara IPM Academy













































