ഫാസിസ്റ് സർക്കാറിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണം - ആനി രാജ

ഫാസിസ്റ്  സർക്കാറിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണം - ആനി രാജ
Apr 19, 2025 10:52 PM | By Anjali M T

ഓർക്കാട്ടേരി :(vatakara.truevisionnews.com) രാജ്യം ഭരിക്കുന്ന ഫാസിസ്റ് സർക്കാറിനെതിരെ അതിവിപുലമായ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണമെന്ന് സിപിഐ ദേശീയ കൗൺസിൽ സെക്രട്ടറി ആനി രാജ പ്രസതാവിച്ചു.സി പി ഐ വടകര മണ്ഡലം സമ്മേളനത്തോടനുബന്ധമായി ഓർക്കാട്ടേരി ചന്ത മൈതാനിയിൽ കാനം രാജേന്ദ്രൻ നഗറിൽ സി പി ഐ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കമ്യൂണിസ്റ്റ് സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആനി രാജ .


ആർ എസ് എസ് കേന്ദ്രമായ നാഗ്പൂരിൽ നിന്നാണ് ദേശീയ സർക്കാറിനെ പൂർണമായി നിയന്ത്രിക്കുന്നത് : ആർ എസ് എസ് സമ്പൂർണമായ ഫാസിസ്റ്റ് സഘടനയാണ് എന്ന കാര്യത്തിൽ സംശയമില്ല. ആർ എസ് എസ് നയിക്കുന്ന സർക്കാർ ഫാസിസ്റ്റാണോ എന്ന് സംശയിക്കേണ്ടതില്ല.

ആർ എസ് എസ് നൂറാം വാർഷിക ത്തിൽ ഹിന്ദു മത രാഷ്ട്രമായി ഇന്ത്യയെ പ്രഖ്യാപിക്കാൻ കഴിയുമോ എന്ന ലക്ഷ്യം വെച്ചാണ് മോദി സർക്കാർ പ്രവർത്തനങ്ങൾ രൂപപെടുത്താൻ ശ്രമിക്കുന്നത്. രണ്ടാം സ്വാതന്ത്യ സമരം കണക്കെ ജനകോടികളുടെ പോരാട്ടം മോദി സർക്കാറിനെതിരെ ഉയർന്ന് വരണം.

മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. പഴയ കാല പോരാളികളായ 35 സഖാക്കളെ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ആദരിച്ചു. സി പി ഐ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ സ്മരണിക ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, ലോക കേരള സഭാഗം ബാബു വടകരക്ക് നൽകി പ്രകാശനം ചെയ്തു.

ജില്ലാ എക്സി : അംഗം ആർ സത്യൻ പോരാളികളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. നേരത്തെ സംഗമത്തിനോട് അനുബന്ധമായി നടത്തിയ പ്രകടനത്തിന് സി രാമകൃഷ്ണൻ പി കെ സതീശൻ, പി സജീവ് കുമാർ , ഒ എം അശോകൻ ,കെ പി സൗമ്യ, വി പി ബീന, ഏ കെ കുഞ്ഞി കണാരൻ ,കെ കെ രഞ്ചിഷ്, കെ ടി സുരേന്ദ്രൻ ,കെ കെ രഞ്ചിഷ് നേതൃത്വം നൽകി.

#anti-fascist #rise #against #fascist #government#Annie-Raja

Next TV

Related Stories
ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽഡിഎഫ്

Dec 13, 2025 12:55 PM

ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽഡിഎഫ്

ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി...

Read More >>
വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Dec 13, 2025 11:46 AM

വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച്...

Read More >>
വില്ല്യാപ്പള്ളി രണ്ടാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

Dec 13, 2025 10:36 AM

വില്ല്യാപ്പള്ളി രണ്ടാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

വില്ല്യാപ്പള്ളി നാലാം വാർഡ് യുഡിഎഫ്...

Read More >>
വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

Dec 12, 2025 08:19 PM

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന്...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

Dec 12, 2025 03:54 PM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍...

Read More >>
 പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

Dec 12, 2025 12:21 PM

പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം...

Read More >>
Top Stories










News Roundup