തണ്ണീർപന്തൽ:(vatakara.truevisionnews.com) തണ്ണീര്‍ പന്തലിൽ മത്സ്യമാർക്കറ്റ് അടച്ച് പൂട്ടിയതോടെ മത്സ്യവിൽപന റോഡിലായി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് തണ്ണീർ പന്തലിൽ തുറന്ന മത്സ്യമാർക്കറ്റാണ് അടച്ചുപൂട്ടിയത്. വെള്ളവും വെളിച്ചവുമില്ലാതായതോടെ മത്സ്യ തൊഴിലാളികൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ് .
അതിനാലാണ് മത്സ്യവില്പന നടത്തുന്ന തൊഴിലാളികൾ റോഡിലിറങ്ങേണ്ടി വന്നിരിക്കുന്നത്. റോഡിലെ വിൽപന മത്സ്യ തൊഴിലാളികൾക്കും ആവശ്യക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. മത്സ്യമാർക്കറ്റ് അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡിസിസി മെമ്പർ ടി.കെ.അശോകൻ ആവശ്യപ്പെട്ടു
Thanneerpanthal fish market closed fish sold on the road





































.jpg)






