Jul 4, 2025 10:48 AM

വടകര: (vatakara.truevisionnews.com) വടകര വഴി കടന്ന് പോകുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് പിന്നിട്ടിട്ട് അഞ്ച് മണിക്കൂർ. പണിമുടക്ക് യാത്രക്കാരെ വലക്കുകയാണ്. വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ സ്വകാര്യ ബസുകൾ ഇല്ലാതെ ദുരിതത്തിലായി . കണ്ണൂർ, കോഴിക്കോട് സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർ ഏറെ കാത്തിരുന്ന ശേഷമാണ് കെഎസ്ആർടിസി ബസിൽ കയറിപ്പറ്റിയത്.

ഈ ഭാഗങ്ങളിലേക്ക് പോകേണ്ട മിക്കവരും ട്രെയിനുകളെ ആശ്രയിച്ചു. സമര ദിവസങ്ങളിൽ കാണാറുള്ള സമാന്തര സർവീസ് ഇത്തവണ സജീവമല്ല. അതുകൊണ്ട് തന്നെ ഗ്രാമീണ മേഖലയിലുള്ളവർ ബുദ്ധിമുട്ടുകയാണ്.

സംയുക്ത തൊഴിലാളി യൂണിയനുകളുമായി ആ‍ർഡിഒ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക്. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പണിമുടക്ക്. ദേശീയ പാത വഴി കടന്ന് പോകുന്ന ദീർഘദൂര ബസുകൾ മൂരാടും അഴിയൂരിലും സർവീസ് അവസാനിപ്പിക്കും. തലശ്ശേരിയിൽ നിന്ന് നാദാപുരം വഴി സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങത്തുരിൽ സർവ്വീസ് അവസാനിപ്പിക്കും.




Private bus strike in Vadakara enters five hours

Next TV

Top Stories










News Roundup






https://vatakara.truevisionnews.com/ -