വടകര: (vatakara.truevisionnews.com) എസ്എൻഡിപി യോഗം വടകര 2001-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കടയങ്കോട്ട് ബാലരാമൻ, സി.വി മോഹൻരാജ് അനുസ്മരണം നടത്തി. എസ്എൻഡിപി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ശാഖ വൈസ് പ്രസിഡന്റ് പി.എം മണിബാബു അധ്യക്ഷത വഹിച്ചു. ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. പി.എം വിനോദൻ, അടിയേരി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ സ്വാഗതവും പി.കെ രാജൻ നന്ദിയും പറഞ്ഞു.
Kadayangkot Balaraman CV Mohanraj memorial organized