Jul 4, 2025 01:56 PM

 വടകര : (vatakara.truevisionnews.com) പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനമാവുകയാണ്. ദേശീയപാതയെയും സംസ്ഥാനപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതും , വടകര നഗരസഭ ,വില്യാപ്പള്ളി, ആയഞ്ചേരി, പുറമേരി, നാദാപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതുമായ വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് വികസനം യാഥാർത്ഥ്യമാകുന്നു.

വടകരയിൽ നിന്നും വയനാട്ടിലേക്കും , കിഴക്കൻ മലയോര മേഖലയിലേക്കും , നാദാപുരം, പെരിങ്ങത്തൂർ ഭാഗത്തേക്കും എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പമായ മാർഗമാണ്.

കുറ്റ്യാടി -നാദാപുരം നിയോജക മണ്ഡലങ്ങളിലെ ഭൂരിഭാഗം ഭൂവുടമകളും സമ്മതപത്രം തന്നതിന്റെ അടിസ്ഥാനത്തിൽ കിഫ്ബി- 77 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി നൽകുകയും , സാങ്കേതിക സമിതി ചേർന്ന് സാങ്കേതിക അനുമതി നൽകുകയും , ടെണ്ടറിന് ശേഷമുള്ള പ്രീ ക്വാളിഫിക്കേഷൻ നടപടികൾക്ക് ശേഷം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട കോപ്പറേറ്റീവ് സൊസൈറ്റിക്ക് ടെൻഡർ ലഭിക്കുകയും ചെയ്തിരിക്കുകയാണ് .

സമ്മതപത്രം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ , കുറ്റ്യാടി-നാദാപുരം നിയോജക മണ്ഡലങ്ങളിലെ പ്രവർത്തിയാണ് നിലവിൽ ടെൻഡർ ചെയ്തിട്ടുള്ളത്. സംസ്ഥാന തലത്തിൽ ചേർന്ന ടെണ്ടർ അപ്രൂവൽ കമ്മിറ്റിയാണ് പ്രവർത്തിയുടെ ടെണ്ടറിന് അംഗീകാരം നൽകിയത് .

കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലം വിട്ടു തരുന്ന ഭൂവുടമകൾക്ക് അവരുടെ ജീവനോപാധികൾ നിലനിർത്തുന്നതിന് ആവശ്യമായ ഘടകങ്ങൾ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ മതിലുകൾ പൊളിക്കേണ്ട പക്ഷം മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർമ്മിച്ചു നൽകുന്നതിനുള്ള ഘടകങ്ങളും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

പൊതുപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കുറ്റ്യാടി - നാദാപുരം നിയോജകമണ്ഡലങ്ങളിൽ റോഡ് വികസനം സംബന്ധിച്ച് വലിയ പ്രവർത്തനങ്ങളാണ് നടന്നത് . ഈ പ്രവർത്തനങ്ങൾ കാരണമാണ് കുറ്റ്യാടി നാദാപുരം നിയോജകമണ്ഡലത്തിൽ ബഹുഭൂരിഭാഗം ഭൂവുടമകളും റോഡ് വികസനത്തിനായി ഭൂമി വിട്ടുതന്നത് .

12 മീറ്ററിൽ ആണ് റോഡ് വികസനം നടപ്പിലാക്കുക . FDR ടെക്നോളജി ഉപയോഗിച്ചും , ബിഎംബിസി നിലവാരത്തിലുമാണ് റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയരുക . റോഡിന്റെ പ്രവർത്തി ആരംഭിക്കേണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തുന്ന പ്രവർത്തി അക്ളോത് നട പാലത്തിനടുത്ത് നിന്ന് തുടങ്ങിക്കഴിഞ്ഞു . കെ ആർ എഫ് ബി യാണ് പദ്ധതിയുടെ എസ് പി വി . പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.

Contract to Oolungal society Tender for Vadakara Vilyappally Chelakkad road development approved

Next TV

Top Stories










News Roundup






https://vatakara.truevisionnews.com/ -