വടകര: (vatakara.truevisionnews.com) പുതിയ ലയണിസ്റ്റിക് വർഷാരംഭത്തിന്റെ ഭാഗമായി വിവിധ സേവന പ്രവർത്തനങ്ങളിൽ മാതൃകയായി വടകര ലയൺസ് ക്ലബ്ബ് ഓഫ് തർജനി. കുട്ടികളിലെ ടൈപ് വൺ പ്രമേഹ രോഗ നിർണയം, ജീവിത ശൈലീ രോഗ നിർണയം, നേത്ര പരിശോധന ക്യാമ്പ്, ലഹരി വിരുദ്ധ ബോധ വൽകരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
ഡോ. ബിന്ദു മോഹൻകുമാർ, പ്രശാന്തി എന്നിവർ സംസാരിച്ചു. വടകര ഫയർ സ്റ്റേഷൻ പരിസരത്ത് വൃക്ഷതൈ നടൽ, ഡയാലിസിസ്, കാൻസർ രോഗികൾക്ക് ധനസഹായം, ഭക്ഷണ കിറ്റ് വിതരണം എന്നിവയും നടത്തി. ചാർട്ടർ പ്രസിഡന്റ് മിനി പി.എസ് നായർ, പ്രസിഡന്റ് രമ്യ സ്വരൂപ്, സെക്രട്ടറി തിലക കുമാരി, ട്രഷറർ ശ്രീദേവി പ്രശാന്ത്, വിജിത ബാൽരാജ്, റീന, ഡോളി ശശീന്ദ്രൻ, സന്ധ്യ ജയരാജ്, ദീപ, ലീഷ്യ എന്നിവർ നേതൃത്വം നൽകി.


Lions Club of Tarjani Set in Service Activities