Jul 5, 2025 10:22 AM

വടകര: (vatakara.truevisionnews.com) കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരിച്ച സംഭവത്തിൽ വടകരയിൽ പ്രതിഷേധവുമായി ബിജെപി . ബിജെപി പ്രവർത്തകർ ആരോഗ്യമന്ത്രി വീണാജോർജിന്റെ കോലം കത്തിച്ചു.

കേരളഭരണകൂടം നടത്തിയ കൊലപാതകമാണ് ബിന്ദുവിന്റെ മരണമെന്നും മന്ത്രി വീണ ജോർജ് കേരളത്തിന് അപമാനമാണെന്നും ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ പറഞ്ഞു. വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്തു വീണ ജോർജിന്റെ കോലം പ്രവർത്തകർ കത്തിച്ചു.

മണ്ഡലം പ്രസിഡന്റ് പ്രിയങ്ക സി.പി അധ്യക്ഷത വഹിച്ചു. അഡ്വ. കെ ദിലീപ്, പി.പി മുരളി, വ്യാസൻ പി പി, കെ അനൂപ്, രഗിലേഷ് അഴിയൂർ, സിന്ധു പികെ, സുരക്ഷിത, നിഷാ മനീഷ്, സൽനേഷ്, സുരേഷ് ബാബു, നിധിൻ അറക്കിലാട് എന്നിവർ സംസാരിച്ചു.


BJP protests kottayam medical collage accident Bindu death is a murder committed by the government CR Praful Krishnan

Next TV

Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -