Jul 5, 2025 01:37 PM

ചോറോട് : (vatakara.truevisionnews.com) കോട്ടയം മെഡിക്കൽ കോളേജിൽ ബിൽഡിംഗ് തകർന്നുവീണ് യുവതി മരിച്ച സംഭവം ആരോഗ്യമന്ത്രിയുടെയും, ആരോഗ്യവകുപ്പിൻ്റെയും വീഴ്ചയാണെന്ന് ആരോപിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മ‌യും സംഘടിപ്പിച്ചു.

സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടായ്‌മ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ :നജ്‌മൽ പി. ടി. കെ ഉദ്ഘാടനം ചെയ്തു. ചെനേങ്കി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സി. നിജിൻ,ഭാസ്കരൻ. എ, ബിജു. ടി. എം, പ്രഭാകരൻ. ഇ. കെ,സുകുമാരൻ ബലവാടി, രജിത്ത് മാലോൽ, കാർത്തിക് ചോറോട്,പവിത്ര രാജൻ. കെ. കെ, അഭിലാഷ്, സുഭാഷ് ചെറുവത്ത്,പ്രേമ മഠത്തിൽ, തിലോത്തമ. എം. കെ, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് സിജു പുഞ്ചിരിമിൽ, ജിബിൻ കൈനാട്ടി,ശ്രീകുമാർ,വിനോദൻ ടി. എം എന്നിവർ നേതൃത്വം നൽകി.

Protest group chorodu Bindu death is the failure of the Health Minister and the Health Department Congress

Next TV

Top Stories










News Roundup






https://vatakara.truevisionnews.com/ -