ചോറോട്: (vatakara.truevisionnews.com) ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സമ്പൂർണ്ണ വനവത്കരണത്തിന്റെ ഭാഗമായി കേരളത്തിൽ 1 കോടി വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുക എന്ന സർക്കാറിൻ്റെ നിർദ്ദേശപ്രകാരം പൊതുസ്ഥലങ്ങളിലും വീടുകളിലും തൈകൾ നട്ടുപിടിപ്പിച്ച് അതിനെ സംരക്ഷിക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശം.
ഇതിനോടനുബന്ധിച്ച് ചോറോട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ പരസ്പരം വൃക്ഷതൈകൾ കൈമാറി. "ചങ്ങാതിക്ക് ഒരു വൃക്ഷ തൈ "എന്ന പരിപാടിയുടെ ഭാഗമായി വാർഡ്‌മെമ്പർ പ്രസാദ് വിലങ്ങിൽ തൊഴിലാളിക്ക് തൈ കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. മെമ്പർ ലീബപി.ടി.കെ, മേറ്റ് മാരായ മോളി,ഗീത എന്നിവർ സംസാരിച്ചു.
Women join hands to plant rice