വടകര: (vatakara.truevisionnews.com) കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വടകരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു.
ദുരന്തം നടന്ന സമയത്ത് ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് യുവതി മരിക്കാനും രക്ഷാപ്രവർത്തനം വൈകാനും കാരണമായതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആരോപണ വിധേയയായ ആരോഗ്യ മന്ത്രി രാജിവെക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യമന്ത്രിയെ റോഡിൽ ഇറങ്ങാൻ സമ്മതിക്കില്ലെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.


വടകര നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിൻ, അനന്യ പ്രകാശ്, സജിത്ത് മാരാർ, അഭിനന്ദ് ജെ മാധവ്, ജുനൈദ് കാർത്തികപ്പള്ളി, കാർത്തിക് ചോറോട്, പ്രബിൻ പാക്കയിൽ, അതുൽ ബാബു, ഷോണ പി. എസ്, ദിൽരാജ് പനോളി, ഗായത്രി മോഹൻദാസ്, ധനേഷ് വള്ളിൽ, ബിപിൻ പുറങ്കര, ജിബിൻ രാജ് കൈനാട്ടി, ഷിജു പുഞ്ചിരിമിൽ എന്നിവർ നേതൃത്വം നൽകി.
Demonstration in Vadakara Youth Congress protests by burning effigy of Health Minister