വടകര : (vatakara.truevisionnews.com) തകർന്ന് കിടക്കുന്ന റോഡുകൾ താൽക്കാലികമായി ഗതാഗത യോഗ്യമാക്കാൻ അടിയന്തിര നടപടികൾ പൊതുമരാമത്ത് വകുപ്പ്, കെ ആർ എഫ് ബി , ദേശീയപാത അതോറിറ്റി എന്നീ ഏജൻസികൾ സ്വീകരിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപ്പെട്ടു.
റോഡുകളുടെ ശോചനീയാവസ്ഥയും വടകരയിലെ ഗതാഗതക്കുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വടകര താലൂക്കിൽ സ്വകാര്യ ബസുകൾ പണിമുടക്കിയിരുന്നു . മുട്ടുങ്ങൽ പക്രംന്തളം റോഡിൽ നാദാപുരം കല്ലാച്ചി അങ്ങാടികളിലും പരിസരങ്ങളിലും വലിയ ഗർത്തങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.


ചേലക്കാട് വില്യാപ്പള്ളി റോഡും തകർന്നു കിടക്കുന്നു. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ദേശീയ പാതയിൽ കൂടി സുഖമമായി യാത്ര ചെയ്യാൻ കഴിയുന്നില്ല. പല സ്ഥലങ്ങളിലും മണിക്കൂറുകൾ ബ്ലോക്കാണ്. വെള്ളി കുളങ്ങര, ഓർക്കാട്ടേരി സ്ഥിരമായി ഗതാഗത കുരുക്കാണ്. അടിയന്തിരമായി ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് മൺസൂൺ കഴിയുന്നതു വരെ താൽക്കാലിക നടപടികൾ സ്വീകരിക്കണമെന്നും വികസന സമിതി ആവിശ്യപ്പെട്ടു.
റോഡുകളുടെ കുണ്ടും കുഴിയും അടക്കാൻ സമിതി അംഗം പി സുരേഷ് ബാബു വിഷയം ഉന്നയിച്ചു. കെ കെ രമ എം എൽ എ അധ്യക്ഷത വഹിച്ചു. പി ശ്രീജിത്ത് ടി വി കരീം, പി പി രാജൻ, പ്രദീപ് ചോമ്പാല , പുറുന്തോടത്ത് സുകുമാരൻ , ബാബു ഒഞ്ചിയം പി എം മുസ്തഫ , ടി വി ബാലകൃഷ്ണൻ ടി വി ഗംഗാധരൻ തഹസിൽദാർ, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു
Dilapidated roads in Vadakara should be made passable Taluk Development Committee