ആയഞ്ചേരി:(vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ കഴിഞ്ഞ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
എൽ എസ് എസ് മുതൽ പ്ലസ് ടു വരെയുള്ള പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വാർഡിലെ 15 കുട്ടികളെയാണ് അനുമോദിച്ചത്. പഞ്ചായത്ത് സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉപഹാരങ്ങൾ നൽകി.


വാർഡ് വികസനസമിതി കൺവീനർ കെ മോഹനൻ മാസ്റ്റർ, പ്രധാന അധ്യാപിക ആശ കെ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഇ.കെ ബാലൻ, രാജീവൻ പുത്തലത്ത്, സിനു വി.കെ, ബിജില തുണ്ടിയിൽ എന്നിവർ സംസാരിച്ചു.
honoured to the talents who achieved high success in Ayancheri