ചോറോട് ഈസ്റ്റ്; (vatakara.truevisionnews.com) കണ്ണൻ മാസ്റ്ററുടെ 26-മത് ചരമ വാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച് ആർ.ജെ.ഡി ചോറോട് ഈസ്റ്റ് കമ്മിറ്റി.പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനി, ഗ്രന്ഥശാലാ പ്രവർത്തകൻ, സഹകരണ സ്ഥാപനങ്ങളുടെ സ്ഥാപകൻ, അധ്യാപക സംഘടനാ നേതാവ്, അടിയന്തിരാവസ്ഥാ വിരുദ്ധ സമര നേതാവ് എന്നീ നിലകളിൽ പ്രമുഖനാണ് കണ്ണൻ മാസ്റ്റർ.
രാവിലെ ഏഴ് മണിക്ക് പ്രഭാത ദേരി മാങ്ങോട്ട് പാറയിൽ നിന്നും ആരംഭിച്ച് സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. തുടർന്ന് പുഷ്പ്പാർച്ചന നടത്തി. അനുസ്മരണ പരിപാടി ആർ.ജെ.ഡി. വടകര മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു.


കെ.എം. നാരായണൻ അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പ്രസാദ് വിലങ്ങിൽ, പി.കെ. ഉദയകുമാർ, എം.എം.ശശി, കെ.ടി.കെ.ശേഖരൻ എന്നിവർ പ്രസംഗിച്ചു. എം.കെ.രാഘവൻ മാസ്റ്റർ സ്വാഗതവും രാജൻ സി.കെ. നന്ദിയും പറഞ്ഞു. എൻ.കെ.അജിത് കുമാർ, പി.സുരേഷ്, എം.ബാബു, സജീവൻ കാട്ടിൽ, സത്യൻ മമ്പറത്ത്, ജയരാജൻ കെ.പി. എന്നിവർ നേതൃത്വം നൽകി.
26 years since the memory RJD remembers KK Kannan Master