വടകര: വടകര ജില്ല ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കൽ അടക്കം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവം ആരോഗ്യ മന്ത്രിയടക്കമുള്ളവരെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
എന്നാൽ ഈ കാര്യങ്ങളിൽ നടപടികൾ ഇഴഞ്ഞു നിങ്ങുന്നതായും, നിലവിൽ താലൂക്ക് ആശുപത്രിയുടെ നിലവാരം മാത്രമെയുള്ളുവെന്ന് കെ കെ രമ എം എൽ എ പറഞ്ഞു.. ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥയും ശസ്ത്രക്രിയ നടത്താനുള്ള തിയേറ്റർ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികൾ ഇഴഞ്ഞു നിങ്ങുന്ന വിഷയം സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാലയും പിഎം മുസ്തഥയുയാണ് വിഷയം ഉന്നയിച്ചത്.
തിങ്കളാഴ്ച മുതൽ പുതിയ തിയേറ്ററിൽ ശസ്ത്രക്രിയ നടപടികൾ തുടങ്ങുമെന്ന് ആശുപത്രി അധികൃതർ യോഗത്തിൽ പറഞ്ഞു. വടകര ഡയറ്റിന്റെ അപകടാവസ്ഥയിലുള്ള . കെട്ടിടവും ചുറ്റുമതിലും പൊളിച്ച് മാറ്റാൻ നടപടിയെടുക്കണമെന്ന് സമിതി അംഗങ്ങളായ പി പി രാജൻ , പുറന്തോടത്ത് സുകുമാരൻ എന്നിവർ ആവശ്യപ്പെട്ടു. ഈ കാര്യം ജില്ല കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നാതായി അധികൃതർ അറിയിച്ചു.
തകർന്ന് കിടക്കുന്ന റോഡുകൾ താൽക്കാലികമായി വാഹനങ്ങൾ പോകാൻ ഗതാഗത യോഗ്യമാക്കാൻ അടിയന്തിര നടപടികൾ പൊതുമരാമത്ത് വകുപ്പ്, കെ ആർ എഫ് ബി , ദേശീയ പാത അതോറിറ്റി എന്നീ ഏജൻസികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുട്ടുങ്ങൽ പക്രംന്തളം റോഡിൽ നാദാപുരം കല്ലാച്ചി അങ്ങാടി കളിലും പരിസരങ്ങളിലും വലിയ ഗർത്തങ്ങൾ പ്രത്യക്ഷപെട്ടിരിക്കുന്നു.
ചേലക്കാട് വില്യാപള്ളി റോഡും തകർന്നു കിടക്കുന്നു. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ദേശീയ പാതയിൽ കൂടി സുഖമമായി യാത്ര ചെയ്യാൻ കഴിയുന്നില്ല - സമിതി അംഗം പി സുരേഷ് ബാബുവാണ് വിഷയം ഉന്നയിച്ചത്. വകുപ്പ് മേധാവികൾ പലരും പങ്കെടുക്കാത്ത വിഷയം ഇത്തവണയും യോഗത്തിൽ ഏറെ നേരം വാക്ക്പ്പോരിന് ഇടയാക്കി.
പങ്കെടുക്കാത്ത വകുപ്പ് മേധാവികൾക്ക് നടപടി ആവശ്യപ്പെട്ട് ജില്ല കലക്ടറെ കാര്യങ്ങൾ ധരിപ്പിക്കും.. ഉദോഗ്യസ്ത അഭാവം സമിതി അംഗം ബാബു പറമ്പതതാണ് ഒന്നയിച്ചത്. സമിതി അംഗം സി കെ കരീം അധ്യക്ഷത വഹിച്ചു. കെ.കെ രമ എം.എൽ എ , ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് .പി ശ്രീജിത്ത് ,പി പി രാജൻ, പ്രദീപ് ചോമ്പാല , പുറുന്തോടത്ത് സുകുമാരൻ , ബാബു ഒഞ്ചിയം പി എം മുസ്തഫ , ബാബു പറമ്പത്ത്, ടി വി ബാലകൃഷ്ണൻ , ടി വി ഗംഗാധരൻ , ദൂരേഖ തഹസിൽദാർ വർഗ്ഗീസ് കുര്യൻ , വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു സംസാരിച്ചു.
Infrastructure facilities should be increased including the appointment of specialist doctors at the district hospital Taluk Development Committee